Gallery

Gallery

Saturday, January 11, 2014

veeram new latest tamil movie ajith review



വീരവും ഹിറ്റാണ്; 'തല' ആരാധകര്‍ക്ക് സന്തോഷം

തമിഴകത്ത് രണ്ട് മാസ് ചിത്രങ്ങളാണ് ഒരുമിച്ച് റിലീസായിരിക്കുന്നത്. നേശന്‍ സംവിധാനം ചെയ്ത ജില്ലയും അജിത്ത് നായകനായ വീരവും. തമിഴകത്തെ രണ്ട് സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളെന്ന നിലയ്ക്ക് വീരവും ജില്ലയും തമ്മില്‍ വന്‍ മത്സരമാണ് നടക്കുന്നത്. വിജയിയ്‌ക്കൊപ്പം മോഹന്‍ലാല്‍ കൂടി അഭിനയിക്കുന്നതിനാല്‍ ജില്ലയ്ക്ക് അല്‍പം പ്രാധാന്യം ഏറെക്കിട്ടുന്നുണ്ട്. ജില്ലയ്‌ക്കൊപ്പം തന്നെ കയ്യടി നേടി പ്രദര്‍ശനം തുടരുകയാണ് വീരവും.

തലയുടെ ആരാധകരും വന്‍ ആഹ്ലാദത്തിലാണ്. മികച്ച ചിത്രമാണ് വീരമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ ഗ്രാമീണനായ ഒരു വല്യേട്ടന്‍ കഥാപാത്രമായ വിനായഗമായിട്ടാണ് വിജയ് എത്തിയിരിക്കുന്നത്. മികച്ച പ്രകടനമാണ് ചിത്രത്തില്‍ അജിത്ത് കാഴ്ചവച്ചിരിക്കുന്നത്.

കഴിഞ്ഞ കുറേ ചിത്രങ്ങളിലൊന്നും അജിത്തിന് പ്രണയമോ പ്രണയഗാനരംഗങ്ങളോ ഇല്ലായിരുന്നു. എന്നാല്‍ വീരത്തില്‍ തമന്നയാണ് അജിത്തിന്റെ നായിക. മികച്ച ഗാനങ്ങളുമുണ്ട് ചിത്രത്തില്‍. ആക്ഷനൊപ്പം പ്രണയവും ഫാമിലി സെന്റിമെന്റ്‌സും കോമഡിയുമെല്ലാം ചേര്‍ത്താണ് വീരം ഒരുക്കിയിരിക്കുന്നത്. സിംപിള്‍, എന്നാല്‍ രസകരം എന്നാണ് വീരത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന അഭിപ്രായം.

അജിത്തിനൊപ്പം വിദാര്‍ത്ഥ്, ബാല, മനീഷ്, സുഹൈല്‍ എന്നിവരാണ് സഹോദരന്മാരായി അഭിനയിച്ചിരിക്കുന്നത്. കഥയില്‍ പുതുമയില്ലെന്നതാണ് വീരത്തെക്കുറിച്ചുള്ള പ്രധാന നെഗറ്റീവ് കമന്റ്. അനീതിയെയും അക്രമത്തെയും നഖശിഖാന്തം എതിര്‍ക്കുന്ന ഗ്രാമീരനായ സഹോദരന്മാരുടെയും അവരുടെ വീരപ്രകടനങ്ങളുടെയും സ്‌നേഹത്തിന്റെയും പതിവ് കഥ തന്നെയാണ് വീരം പറയുന്നത്. എന്നാല്‍ ചിത്രം നല്ല ഫീലാണ് നല്‍കുന്നത്.


സാള്‍ട് ആന്റ് പെപ്പര്‍ സ്റ്റൈലിലെത്തിയിരിക്കുന്ന അജിത്തിന്റെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റാണ്. ചിത്രത്തില്‍ അജിത്തിന്റെ മിക്ക ഡയലോഗുകളും ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു. ക്ലൈമാക്‌സും നല്ല കയ്യടി നേടുന്നുണ്ട്. എന്തായാലും ജില്ലയുടെ തരംഗത്തിനിടെ തല ആരാധകര്‍ക്കും അഭിമാനിക്കാന്‍ ചില്ലറയുണ്ടെന്ന് ചുരുക്കം.

1 comment:

  1. Appol Kadhayil Puthuma Ulla Subject Aano Jilla ? Jilla Kadhayilum Puthuma Illa Treatmentilum Puthuma Illa , But Veeram Kadha Pazhaythaayirikkam But Treatment And Thala Effect Mass da ...

    ReplyDelete

gallery

Gallery