എബ്രഡ് ഷൈന്‍ എന്ന ഫോട്ടോഗ്രാഫറുടെ ആദ്യ സംവിധാനമാണ് 1983 എന്ന ചിത്രം. നിവിന്‍ പോളിയും അനൂപ് മേനോനും മുഖ്യ വേഷത്തിലെത്തിയ ചിത്രം ജനുവരി 31ന് റിലീസായി. കൊള്ളാം. പോയിരുന്ന് കാണാം. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന എന്റര്‍ടൈന്‍മെന്റ് ചിത്രത്തിലുണ്ടാകും. ക്രിക്കറ്റ് നമ്മുടെ ഗ്രാമപ്രദേശങ്ങളില്‍ ഒരു വികാരമായി തുടങ്ങുന്ന് കാലമാണ് 1983. ആ വര്‍ഷമാണ് ഇന്ത്യയ്ക്ക് വേള്‍ഡ് കപ്പ് കിട്ടിയത്.
ബ്രഹ്മമംഗലം എന്ന ഗ്രാമത്തിന്റെ 83ലെ പശ്ചാത്തലത്തിലാണ് കഥ തുടങ്ങുന്നത്. ഗ്രാമത്തില്‍ ക്രിക്കറ്റ് വികാരം തലയ്ക്ക് പിടിച്ച് കുറച്ച് ചെറുപ്പക്കാന്‍. രമേശ് (നിവിന്‍പോളി), പപ്പന്‍(സൈജു കുറുപ്പ്), ബാബുക്കുട്ടന്‍ (സഞ്ജു), സജി (ദിനേശ്), പ്രഹളാദന്‍ (നീരജ് മാധവന്‍), മാന്റില്‍ ജോണി (കലാഭവന്‍ പ്രചോദ്) ഇങ്ങനെ പോകുന്നു ആ ചെറുപ്പക്കാരുടെ ടീം.
ക്രിക്കറ്റിനെ ഹൃദയത്തോട് ചേര്‍ത്തുവച്ച കൗമാരക്കാര്‍. രമേശിന്റെ അച്ഛന്‍ ഗോപി ആശാനും (ജോയ് മാത്യു) കുടുംബത്തിനും മകന്‍ ഇങ്ങനെ ഒരു ജോലിയും കൂലിയുമില്ലാതെ ക്രിക്കറ്റും കളിച്ച് നടക്കുന്നതിനോട് വലിയ എതിര്‍പ്പാണ്. അദ്ദേഹം ഒരു മെക്കാനിക്ക് കട തുടങ്ങിയിട്ടുണ്ട്. രമേശിനെ പഠിപ്പിച്ച് ഒരു മെക്കാനിക്ക് എന്‍ജിനിയറാക്കാനാണ് ഗോപി ആശാന്റെ മോഹം.
എന്നാല്‍ ഒരിക്കലും രമേശ് അത് ശ്രദ്ധിക്കുന്നതേയില്ല. അവന് ശ്രദ്ധ ക്രിക്കറ്റില്‍ മാത്രം. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് മഞ്ജുളയുമായി (നിക്കി ഗില്‍ റാണി) രമേശ് പ്രണയത്തിലായരുന്നു. പഠനം കഴിഞ്ഞ് രമേശ് നല്ല ജോലി നേടുമെന്നും തന്നെ വിവാഹം കഴിക്കുമെന്നും മഞ്ജുളയും ആഗ്രഹിച്ചു. എന്നാല്‍ ക്രിക്കറ്റ് തലയ്ക്ക് പിടിച്ച രമേശിന് തന്റെ പ്രണയത്തിലും വിജയം കാണാന്‍ കഴിഞ്ഞില്ല. മഞ്ജുള മറ്റൊരാളെ വിവാഹം കഴിച്ചുപോയി. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രമേശിന് സുശീലയെ (ശ്രിന്ത അഷബ്) വിവാഹം കഴിക്കേണ്ടിവരുന്നു.
സച്ചിനെ കുറിച്ചോ വേള്‍ഡ് കപ്പിനെ കുറിച്ചോ സുശീലയ്ക്ക് ഒന്നുമറിയില്ലായിരുന്നു. പിന്നെ കണ്ണന്റെ ജനനത്തോടെ ഇവരുടെ ജീവിതത്തിന്റെ മറ്റൊരു തലം ജനിക്കുകയാണ്. തന്റെ മകനും പാഷന്‍ ക്രിക്കറ്റിനോട് തന്നെയാണെന്ന് രമേശ് തിരിച്ചറിയുന്നു. കണ്ണനെ വിജയ് മേനോന്റെ (അനൂപ് മേനോന്‍) പരിശീലനത്തിനയയ്ക്കുന്നു. കണ്ണന്‍ ഒരുമികച്ച കളിക്കാരനാകുന്നു. സിനിമയുടെ ക്ലൈമാക്‌സ് എന്താണെന്ന് തിയേറ്ററിലിരുന്ന് ആസ്വദിക്കുന്നത് തന്നെയാകും ഉചിതം. അഭിനയത്തിന്റെ കാര്യത്തില്‍ എല്ലാവരും ഒന്നിനൊന്ന് മെച്ചം. നിവിന്‍ പോളിയുടെ കേന്ദ്രകഥാപാത്രത്തിന് സിനിമയെ ബാലന്‍സ് ചെയ്യാന്‍ സാധിച്ചു. മഞ്ജുളയെ നിക്കി ഗില്‍ രാണിക്ക് മികവുറ്റതാക്കാന്‍ കഴിഞ്ഞെങ്കിലും ഡബ്ബിങ്ങില്‍ ഒരു കല്ലുകടി അനുഭവപ്പെടുന്നു. സുശീലയും മനോഹരമായിരുന്നു. സച്ചിനായി എത്തുന്ന ജാക്കബ് ഗ്രിഗറിയുടെ അഭിനയമാണ് എടുത്ത് പറയേണ്ടത്. അനൂപ് മേനോനും കോച്ചായി വിലസി.
അങ്ങനെ ഓരോരുത്തര്‍ക്കും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തിയെന്നു വേണം പറയാന്‍ ഗോപിസുന്ദറിന്റെ മികവിലൊരുങ്ങിയ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. വര്‍ഷങ്ങള്‍ക്ക് ശേഷം വാണി ജയറാമും പി ജയചന്ദ്രനും ഒന്നിച്ചു പാടിയ 'ഓലേഞ്ഞാലി കുരുവി...' എന്ന് തുടങ്ങുന്ന പാട്ടിന് പ്രേക്ഷകരെ 83ലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ സാധിച്ചു.
No comments:
Post a Comment