Gallery

Gallery

Tuesday, January 14, 2014

ദൃശ്യം സിനിമക്കെതിരെ പൊലീസ്!



മോഹന്‍ലാലിന്‍റെ സൂപ്പര്‍ഹിറ്റ് സിനിമ ദൃശ്യത്തിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ പി. വിജയന്‍. സിനിമ നല്ലതാണെങ്കിലും കഥ കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കാന്‍ യുവതലമുറയെ പ്രേരിപ്പിക്കുന്നതാണെന്നു കമ്മിഷണര്‍ കുറ്റപ്പെടുത്തി.



സത്യത്തെ അസത്യമാക്കാന്‍ ബുദ്ധിപരമായി നിരന്തരം ശ്രമിച്ചാല്‍ സാധ്യമാകുമെന്ന സന്ദേശമാണു സിനിമ നല്‍കുന്നത്. വ്യക്തിതാല്‍പര്യത്തിനായി നിയമങ്ങള്‍ ബുദ്ധിപൂര്‍വം ലംഘിച്ചാല്‍ തെറ്റില്ലെന്നും അസത്യത്തെ സത്യമാക്കാന്‍ എങ്ങനെ കഴിയുമെന്നും കളവുപറയാന്‍ കുട്ടികളെ പഠിപ്പിക്കുന്പോള്‍ അച്ഛന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നുമാണു സിനിമ പറയുന്നത്.

ഒരു പത്രവും വായിക്കാത്ത നാലാംക്ലാസുകാരനാണു സിനിമയിലെ നായകന്‍. സിനിമാപ്രേമിയായ ജോര്‍ജ്കുട്ടിയുടെ ആദര്‍ശങ്ങള്‍ പലതും സിനിമ കണ്ടുണ്ടാക്കിയെടുത്തതാണ്. കൊലപാതകം സമര്‍ഥമായി ഒളിപ്പിക്കുന്നതും സിനിമയില്‍ നിന്നുള്ള അറിവുകള്‍ ഉപയോഗിച്ചാണ്. സിനിമ സാധാരണക്കാരനെ പോലും അത്രമേല്‍ സ്വാധീനിക്കുന്നുവെന്നു സിനിമ ഒരുക്കിയവര്‍ തന്നെ സമ്മതിക്കുന്നു.


കഥാപരമായി നായകന്‍ നന്മനിറഞ്ഞവനാണ്. കുടുംബത്തെ ദുരന്തത്തില്‍ നിന്നു രക്ഷിക്കാന്‍ അയാള്‍ പ്രയോഗിച്ച മാര്‍ഗങ്ങളായി ഈ പ്രവൃത്തികളെ നമുക്കു ന്യായീകരിക്കാം. എന്നാല്‍, ദൃശ്യം കാണുന്ന എല്ലാവരും ഈ തിരിച്ചറിവുള്ളവരാകണമെന്നില്ല. അവര്‍ക്കു കുറ്റകൃത്യത്തെ ന്യായീകരിക്കാന്‍ അവരുടേതായ കാരണങ്ങള്‍ കാണും. ഈ സിനിമയുടെ സന്ദേശം അവര്‍ എങ്ങനെ പ്രയോജനപ്പെടുത്തുമെന്നു പ്രവചിക്കാനാകില്ല. പ്രത്യേകിച്ചും തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയാത്ത പ്രായത്തിലുള്ളവരെന്നും കമ്മിഷണര്‍ ചൂണ്ടിക്കാട്ടി.








No comments:

Post a Comment

gallery

Gallery