ഒടുവില്‍ മോഹന്‍ലാല്‍-രഞ്ജിത്ത് ചിത്രം ഉപേക്ഷിച്ചു
പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി പ്രഖ്യാപിച്ച ചിത്രമായിരുന്നു രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ജി ഫോര്‍ ഗോള്‍ഡ്. മഞ്ജു വാര്യര്‍ തിരിച്ചുവരുന്നത് ഈ ചിത്രത്തിലൂടെയാണെന്നും പൃഥ്വിരാജും ഇതില്‍ അഭിനയിക്കുന്നുണ്ടെന്നുമെല്ലാം ആദ്യം വാര്‍ത്തകള്‍ പരന്നെങ്കിലും പിന്നീട് അതെല്ലാം രഞ്ജിത്ത് തന്നെ തിരുത്തി. മോഹന്‍ലാലിനെ നായകനാക്കി ജി ഫോര്‍ ഗോള്‍ഡ് എന്ന ചിത്രം സംവിധാനം ചെയ്യുന്നു. അതില്‍ മഞ്ജുവും പൃഥ്വിയും ഇല്ലത്രെ.
എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് രഞ്ജിത്ത് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ജി ഫോര്‍ ഗോള്‍ഡ് എന്ന ചിത്രം തന്നെ ഉപേക്ഷിച്ചെന്നാണ്. ഈ മാസം ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് തുടങ്ങാനിരിക്കെയാണ് ഉപേക്ഷിച്ചത്. തിരക്കഥയെ എഴുതി ആദ്യ പകുതി പൂര്‍ത്തിയായപ്പോള്‍ രഞ്ജിത്തിന് അതില്‍ തൃപ്തി തോന്നിയില്ലത്രെ. ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മിക്കാനിരുന്നത്.
മഞ്ജുവിന്റെ തിരിച്ചുവരവ് രഞ്ജിത്ത്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന പുതിയ ചിത്രത്തിലൂടെയാണെന്നായിരുന്നു ആദ്യം വാര്‍ത്തകല്‍ വന്നത്. എന്നാല്‍ പിന്നീട് രഞ്ജിത്ത് തിരുത്തി. മഞ്ജുവിനെയും മോഹന്‍ലാലിനെയും നായികാ - നായകന്മാരാക്കി ചെയ്യുന്ന ചിത്രം ഇതെല്ലെന്ന വിശദീകരണവും നല്‍കി. പിന്നെ കേട്ടത് ഒരു സമ്പൂര്‍ണ മോഹന്‍ലാല്‍ ചിത്രമാണ് ജി ഫോര്‍ ഗോള്‍ഡ് എന്നാണ്. ഇതിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം ലാല്‍ വീണ്ടും മീശ പിരിക്കുന്നു എന്നും വാര്‍ത്തകളുണ്ടായിരുന്നു.
ചിത്രത്തിന്റെ പേരിനെ ചൊല്ലിയായായിരുന്നു പിന്നെ വന്ന വാര്‍ത്ത. ആദ്യം പല പേരുകളും പ്രചരിച്ചിരുന്നെങ്കലും പോയവാരമാണ് ജി ഫോര്‍ ഗോള്‍ഡാണെന്ന് ഉറപ്പിച്ചത്. സിദ്ദിഖ് ഇരട്ടവേഷത്തില്‍ വില്ലനായി ചിത്രത്തില്‍ അഭിനയിക്കുന്നു എന്നും വാര്‍ത്തകളുണ്ടായിരുന്നു. പറഞ്ഞിട്ടെന്ത്. എല്ലാം പാഴായി. ജി ഫോര്‍ ഗോള്‍ഡില്ല. എന്തായലും മോഹന്‍ലാലിന് ഇത് തിരിച്ചടിയാവില്ല. ക്രിസ്മസിന് റിലീസായ ദൃശ്യവും കഴിഞ്ഞ ദിവസം റിലീസായ ജില്ലയും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.
No comments:
Post a Comment