Gallery

Gallery

Wednesday, January 8, 2014

Nazriya nazim ummachi rap song salala mobiles new latest malayalam movie with dulqar salman

നസ്രിയ നസീമിന്റെ ഉമ്മച്ചി റാപ്!


നടി നസ്രിയ നസീം ആലപിച്ച ഗാനം ഉമ്മച്ചി റാപ്പ് പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സലാല മൊബൈല്‍സ് എന്ന ചിത്രത്തിലേതാണ് ഗാനം. ലാ ലാ ലസ എന്നു തുടങ്ങുന്ന ഗാനം റാപ്പ് ശൈലിയില്‍ തയ്യാറാക്കിയ ഗാനത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. നസ്രിയയ്‌ക്കൊപ്പം ഗാനത്തിലെ ചില വരികളും ഗോപി സുന്ദര്‍ ആലപിച്ചിട്ടുണ്ട്. ഗാനത്തിലെ റാപ് ഭാഗങ്ങള്‍ ആലപിച്ചിരിക്കുന്നത് അഭി എച്ച് എം ആണ്.


ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് സലാല മൊബൈല്‍സിന്റെ സംവിധായകന്‍ ശരത് എ ഹരിദാസനാണ്.

സലൈല മൊബൈല്‍സിന്റെ യുട്യൂബ് പേജ് വഴിയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ഉമ്മച്ചി റാപ് സോങ് എന്ന പേരിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. നസ്രിയ പാടുന്ന രംഗങ്ങളും ചിത്രത്തില്‍ നിന്നുള്ള ചില രംഗങ്ങളും അനിമേഷന്‍ രംഗങ്ങളുമുള്‍പ്പെടുന്നതാണ് ഗാനത്തിന്റെ വീഡിയോ. പരമ്പരാഗത മാപ്പിളപ്പാട്ടിന്റെ വരികളും ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഗാനത്തിന്റെ നേരത്തേയുള്ള റിലീസ് ചിത്രത്തിന്റെ പ്രമോഷന് സഹായകമാകുമെന്നാണ് സലാല മൊബൈല്‍സിന്റെ അണിയറക്കാരുടെ പ്രതീക്ഷ.


മൊബൈല്‍ ഫോണ്‍ കട നടത്തുന്ന യുവാവിന്റെയും അയാളുടെ പ്രണയത്തിന്റെയും കഥയാണ് സലാല മൊബൈല്‍സ് പറയുന്നത്. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സിദ്ദിഖ്, ജേക്കബ് ഗ്രിഗറി, മാമുക്കോയ, ഗീത തുടങ്ങിയവരെല്ലാം ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.



No comments:

Post a Comment

gallery

Gallery