സിനിമാതാരങ്ങളുടെ ക്രിക്കറ്റ് ടീമായ അമ്മ കേരള സ്ട്രൈക്കേഴ്സ് ടീം ആദ്യമത്സരത്തിനായി ബംഗളൂരുവിലേയ്ക്ക് തിരിച്ചു. സി.സി.എല്ലിന്റെ നാലാം സീസണ്‍ ഇന്നലെ തുടങ്ങിയെങ്കിലും ഇന്നാണ് കേരളത്തിന്റെ കളി. കഴിഞ്ഞ തവണ തലനാരിഴയ്ക്ക് കൈവിട്ടുപോയ കിരീടം ഇക്കുറി നേടാനാവുമെന്ന പ്രതീക്ഷയിലാണ് കേരള സ്ട്രൈക്കേഴ്സ്. രാജീവ് പിള്ളയാണ് ഇത്തവണ ടീമിനെ നയിക്കുന്നത്.
ബിനീഷ് കൊടിയേരിയാണ് വൈസ് ക്യാപ്റ്റന്‍. തെലുങ്ക് വാരിയേഴ്സുമായാണ് കേരളത്തിന്റെ ആദ്യമത്സരം. കഴിഞ്ഞ സീസണിലെ റണ്ണര്‍അപ്പുമാരാണ് കേരള സ്ട്രൈക്കേഴ്സും തെലുങ്ക് വാരിയേഴ്സും. അതിനാല്‍ തന്നെ കേരള ടീം അധിക തയ്യാറെടുപ്പുകളോടെയാണ് മത്സരത്തിനിറങ്ങുന്നത്. കേരള സ്ട്രൈക്കേഴ്സ് ഇക്കുറി കപ്പ് നേടാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി ടീം മാനേജര്‍ ഇടവേള ബാബു പറഞ്ഞു. കേരളത്തിന്റെ രണ്ടാംമത്സരം ഫെബ്രുവരി ഒന്നിന് ദുബൈയിലാണ്.
വീര്‍ മറാഠിയാണ് എതിരാളികള്‍. കേരളത്തില്‍ ഇക്കുറി ഒരു മത്സരം മാത്രമാണുള്ളത്. ഫെബ്രുവരി ഒന്‍പതിന് കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ കേരള സ്ട്രൈക്കേഴ്സ് ചെന്നൈ റൈനോസുമായി ഏറ്റുമുട്ടും. കൊച്ചിയിലെ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ ഇക്കുറിയും ഫാന്‍സ്ക്ലബ്ബുകള്‍ വഴിയാണ് നല്‍കുന്നത്.
No comments:
Post a Comment