ദൃശ്യം ഇനി തമിഴില്‍, ഒപ്പം വിക്രം
തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രം ഈ വര്‍ഷം ആദ്യം കണ്ടത് മോഹന്‍ലാല്‍ ചിത്രമായ ദൃശ്യമാണ്. ദൃശ്യം കണ്ട് മനം കുളിര്‍ത്ത അനേകരെപ്പോലെ അദ്ദേഹവും പറഞ്ഞു. സംഭവം ഗംഭീരം.
ഒന്നു കൂടി വിക്രം കൂട്ടിചേ്ചര്‍ത്തു. ഇൗ സിനിമ തമിഴില്‍ റീമേക്ക് ചെയ്‌യാന്‍ എനിക്കാഗ്രഹമുണ്ട്. മലയാളത്തില്‍ ഹിറ്റായ ചിത്രങ്ങള്‍ ഇതിനു മുന്‍പും തമിഴില്‍ റീമേക്ക് ചെയ്‌യപ്പെട്ടിട്ടുള്ളതിനാല്‍ ഇൗ വാക്കുകള്‍ വിശ്വസിക്കാം.
ചെന്നൈ പിവിആര്‍ തിയറ്ററില്‍ നിന്നാണ് വിക്രം ചിത്രം കണ്ടത്. കേരളത്തിലെ തീയറ്ററുകളില്‍ തരംഗമായ ദൃശ്യം അടുത്തു തന്നെ തമിഴ്നാട്ടിലും ചരിത്രം സൃഷ്ടിക്കുമെന്ന് കരുതാം.
No comments:
Post a Comment