കാവ്യ മാധവനെ സിനിമയില്‍ കണ്ടിട്ട് കുറച്ചു നാളായിലേ്ലയെന്ന് പ്രേക്ഷകര്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു. അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിന് ശേഷം കാവ്യ മാധവന്‍ കുറച്ചു നാള്‍ സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്നു. പഠനത്തിനും മറ്റും ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായിരുന്നു ഇങ്ങനെയൊരു ബ്രേയ്ക്ക്.
എന്നാല്‍ കാവ്യ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. രാധാകൃഷ്ണന്‍ മങ്കലത്ത് സംവിധാനം ചെയ്‌യുന്ന എന്‍റേതല്ലാത്ത കാരണത്താല്‍ എന്ന ചിത്രത്തില്‍ വിജയ് ബാബുവിന്‍റെ ഭാര്യാ കഥാപാത്രമായാണ് കാവ്യ എത്തുന്നത്. ചിത്രത്തില്‍ കാവ്യയുടെ മകനായി ഫിലിപ്സ് ആന്‍ഡ് മങ്കിപ്പെന്നിലൂടെ ശ്രദ്ധനേടിയ സനൂപാണ് അഭിനയിക്കുന്നത്.
നായികാപ്രാധാന്യമുള്ള ചിത്രത്തില്‍ കാവ്യയൊരു സാധാരണവീട്ടമ്മയുടെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചെറിയൊരു സംഭവം വീട്ടമ്മയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിക്കുകയാണ്. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന് തിരക്കഥ നിര്‍വഹിക്കുന്നത്.
സോഷ്യല്‍മീഡിയയിലൂടെ തരംഗമായി മാറി പിന്നീട് പിന്നണിഗായികയായി മാറിയ ചന്ദ്രലേഖയുടെ കഥയാണ് ഈ ചിത്രമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തിരക്കഥാകൃത്ത് ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്.
No comments:
Post a Comment