വൈശാഖിന്‍റെ കസിന്‍സ്
വിശുദ്ധന്‍ എന്ന ചിത്രത്തിന് ശേഷം വൈശാഖ് ഒരുക്കുന്ന പുതിയ ചിത്രമാണ് കസിന്‍സ്. കുഞ്ചാക്കോ ബോബന്‍, മനോജ് കെ ജയന്‍, സുരാജ് വെഞ്ഞാറമൂട്, ജോജോ എന്നിവരാണ് ചിത്രത്തില്‍ കസിന്‍സ് ആയി എത്തുന്നത്.
സേതു തിരക്കഥയെഴുതുന്ന ചിത്രമൊരു കോമഡി ത്രില്ലറാണ്. ഛായാഗ്രഹണം വിനോദ് ഇല്ലന്പള്ളി. ചിത്രീകരണം മാര്‍ച്ച് 10ന് ആരംഭിക്കും.
കസിന്‍സിന് പുറമെ രണ്ടു സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളും വൈശാഖ് ഈ വര്‍ഷം ഒരുക്കുന്നുണ്ട്. മോഹന്‍ലാല്‍ നായകനായെത്തുന്ന പുലിമുരുകനാണ് ഒരു പ്രോജക്ട്. ഉദയ്കൃഷ്ണയും സിബി കെ തോമസും തിരക്കഥയെഴുതുന്ന ചിത്രം നിര്‍മിക്കുന്നത് ടോമിച്ചന്‍ മുളകുപാടം ആണ്.
ഈ വര്‍ഷം തന്നെ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രവും വൈശാഖ് ലക്ഷ്യമിടുന്നുണ്ട്. ബെന്നി പി നായരന്പലം തിരക്കഥയൊരുക്കുന്ന ചിത്രം ആന്‍റോ ജോസഫ് നിര്‍മിക്കുന്നു.
No comments:
Post a Comment