Gallery

Gallery

Tuesday, January 14, 2014

ഇൗ ആല്‍ബം ചിരിപ്പിച്ചു കൊല്ലും




ചിരി മാഞ്ഞുപോയ മുഖങ്ങളാണു ചുറ്റിനും. നഷ്ടപ്പെട്ട ആ സന്തോഷത്തെ വീണ്ടെടുക്കാന്‍ സംഗീതത്തെ കൂട്ടുപിടിക്കുകയാണു വരുണ്‍ ഉണ്ണി എന്ന യുവ സംഗീത സംവിധായകന്‍. നല്ല ചിരിയെ വീണ്ടെടുക്കാനുള്ള പരിശ്രമത്തിന്‍റെ ഭാഗമായി സ്‌മൈല്‍ എന്ന പേരില്‍ ആല്‍ബം തയാറാക്കിയിരിക്കുകയാണു വരുണും സംഘവും. ഒരു ചിരി പടര്‍ത്തുന്ന സന്തോഷത്തെയും നന്‍മയെയും കുറിച്ചു ലോകത്തെ അറിയിക്കാനുള്ള പരിശ്രമമാണു തന്‍റെ ആല്‍ബമെന്നു വരുണ്‍.

ക്ലാസിക്കല്‍, പോപ്പ്, റോക്ക് തുടങ്ങിയ പല സംഗീതശാഖകളെയും സ്പര്‍ശിച്ചു നില്‍ക്കുന്ന അഞ്ചു ഗാനങ്ങളാണു സ്‌മൈലില്‍ ഉള്ളത്. ശ്വേതാ മോഹന്‍, സുജിത്, രഘുറാം എന്നിവര്‍ ഉള്‍പ്പെടെ അഞ്ചു ഗായകരാണു സ്‌മൈലില്‍ ഒരുമിക്കുന്നത്. സ്‌മൈല്‍ എന്ന തീം സോങ്ങിനും വഴിയേ എന്ന ഗാനത്തിനും വിഡിയോയും ചിത്രീകരിച്ചിട്ടുണ്ട്. കേരളത്തിലെ ഒന്‍പതു ജില്ലകളില്‍ ചിരിപടര്‍ത്താന്‍ നടത്തിയ പ്രചാരണത്തിന്‍റെ ദൃശ്യങ്ങളാണു വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സമൂഹത്തിന്‍റെ പല മേഖലയിലുള്ളവര്‍ ചിരി പടര്‍ത്തല്‍ സന്ദേശങ്ങളുമായി ആല്‍ബത്തിന്‍റെ ഭാഗമാകുന്നുണ്ട്.

ഡ്രൈവര്‍മാര്‍, മല്‍സ്യബന്ധന തൊഴിലാളികള്‍, കച്ചവടക്കാര്‍ തുടങ്ങിയവരെല്ലാം ചിരിയുടെ ഭാഗമായി. ചുറ്റുപാടിനെ ചിരിമയമാക്കി നല്ല നാളെയെ സമ്മാനിക്കാനുള്ള തന്‍റെ ശ്രമത്തിന്‍റെ ഭാഗമാണു സ്‌മൈല്‍ എന്ന ആല്‍ബം. ബി.കെ. ഹരിനാരായണന്‍, രാഹുല്‍ സോമന്‍, കിച്ചു ജെ. തോമസ്, ശ്രീകുമാര്‍ എന്നിവരാണു വരികള്‍ എഴുതിയത്. എഡിറ്റിങ്, ക്യാമറ, വിഡിയോ സംവിധാനം തുടങ്ങിയവയെല്ലാം നിര്‍വഹിച്ചിരിക്കുന്നതും സുഹൃത്ത് സംഘം തന്നെ. അന്നും ഇന്നും എന്നും എന്ന ചിത്രത്തിലൂടെ സംഗീതലോകത്തെത്തിയ വരുണ്‍ എസ്‌കേപ്പ് ഫ്രം ഉഗാണ്ടയിലെ ഗാനങ്ങളിലൂടെയാണു ശ്രദ്ധേയനാകുന്നത്. ആസിഫ് അലി നായകനാകുന്ന ഗോഡ്സ് ഒാണ്‍ കണ്‍ട്രി ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ അണിയറയിലുണ്ട്. ആഫ്രിക്കല്‍ സംഗീതജ്ഞന്‍ ജോസെ കെമീലിയനൊപ്പം ഒരു ഇന്തോ-ആഫ്രിക്കന്‍ ആല്‍ബത്തിന്‍റെ പണിപ്പുരയിലാണ് ഈ ഇരുപത്തഞ്ചുകാരന്‍.























No comments:

Post a Comment

gallery

Gallery