രസത്തില്‍ മോഹന്‍ലാല്‍ 'മോഹന്‍ലാല്‍'
ദോഹയില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാളചിത്രമായ രസത്തില്‍ മോഹന്‍ലാല്‍ മോഹന്‍ലാലായിത്തന്നെയാണ് അഭിനയിക്കാന്‍ പോകുന്നതെന്ന് സംവിധായകന്‍ രാജീവ് നാഥ്. ചിത്രത്തിന്റെ ദോഹയിലെ ചിത്രീകരണം അവസാനിച്ചുവെന്നും രാജീവ്‌നാഥ് പറഞ്ഞു. സിനിമയില്‍ മോഹന്‍ലാല്‍ താരമായിത്തന്നെയാണ് അഭിനയിക്കുന്നത്.
ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ശക്തമായൊരു കഥാപാത്രമാണ് അദ്ദേഹത്തിന്റേത്. സമ്പന്നനായ പ്രവാസി മലയാളി മകളുടെ കല്യാണം ഗള്‍ഫില്‍ വച്ചു നടത്താന്‍ തീരുമാനിയ്ക്കുകയും ഇതിന്റെ പാചകച്ചുമതലയ്ക്കായി നാട്ടില്‍ നിന്നും പാചക്കാരനെയും കുടുംബത്തെയും കൊണ്ടുവരുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം- രാജീവ് നാഥ് പറയുന്നു.
രാജീവ് നാഥ് തന്നെ തിരക്കഥയെഴുതിയ ചിത്രത്തിന് നെടുമുടിവേണുവാണ് സംഭാഷണം തയ്യാറാക്കിയത്. സാധാരണ സീരിയസ് സിനിമകള്‍ മാത്രം ചെയ്യാറുള്ളതാന്‍ രസമൊരുക്കുന്നത് ഒരു ലൈറ്റ് സോഫ്റ്റ് ഫിലിമായിട്ടാണെന്നും സംവിധായകന്‍ പറയുന്നു.
ചിത്രം ദുബയില്‍ ചിത്രീകരിക്കാനായിരുന്നുവത്രേ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അനുമതി ലഭിയ്ക്കാന്‍ വൈകിയപ്പോള്‍ ദോഹയെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. മല്ലിക സുകുമാരനാണ് രസത്തിന്റെ ചിത്രീകരണം വേഗത്തില്‍നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്. സെക്കന്റ് ഷെഡ്യൂള്‍ ദുബയിലാണ് ഷൂട്ട് ചെയ്യുന്നത്.
ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഇന്ദ്രജിത്ത്, നൈല ഉഷ, നെടുമുടി വേണു തുടങ്ങിയവരെല്ലാം പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.
No comments:
Post a Comment