കൊല്ലം: ഇന്റര്‍നെറ്റിലിപ്പോള്‍ പുത്തന്‍ ചിത്രങ്ങളുടെ കളിയാണ്. മോഹന്‍ലാലിന്റെ ദൃശ്യവും സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയുമാണ് ദിവസങ്ങള്‍ക്ക് മുന്നേ നെറ്റില്‍ എത്തിയതെങ്കില്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ജില്ലയാണ്. തിയേറ്ററുകളില്‍ വന്‍ പ്രദര്‍ശനവിജയം നേടുന്ന ജില്ല നെറ്റില്‍ ഇട്ട പതിനേഴുകാരനെ കഴിഞ്ഞദിവസം ആന്റി പൈറസി സെല്‍ അറസ്റ്റുചെയ്തു.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. നേരത്തേ ദൃശ്യം നെറ്റിലിട്ടതിന്റെ പേരില്‍ കൊട്ടാരക്കരയില്‍ പിടിയിലായതും വിദ്യാര്‍ത്ഥിയായിരുന്നു.
കരുനാഗപ്പള്ളിയില്‍ പിടിയിലായ പതിനേഴുകാരന്‍ ജില്ലയ്‌ക്കൊപ്പം ബോളിവുഡ് സൂപ്പര്‍ചിത്രം ധൂം 3യും നെറ്റില്‍ അപ് ലോഡ് ചെയ്തിരുന്നു. ടോറന്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ശേഷം സ്വന്തം വെബ്‌സൈറ്റിലാണ് ഇയാള്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്.
പുതിയ ചിത്രങ്ങള്‍ ടോറന്റ് സൈറ്റുകളിലും യുട്യൂബിലും വരാന്‍ തുടങ്ങിയതോടെ ആന്റി പൈറസി സെല്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുകയാണ്. മാത്രമല്ല പുത്തന്‍ ചിത്രങ്ങളുടെ അണിയറക്കാരും ഇന്റര്‍നെറ്റ് പൈറസിയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
No comments:
Post a Comment