മുംബൈ• പ്രശസ്ത ബോളിവുഡ് താരം ജോണ്‍ എബ്രഹാം വിവാഹിതനായി. മുംബൈയില്‍ ബാങ്കിങ് മേഖലയില്‍ ജോലി ചെയ്‌യുന്ന പ്രിയ റഞ്ചല്‍ ആണ് വധു. യുഎസില്‍ ഒഴിവുദിനങ്ങളാഘോഷിക്കാനെത്തിയ ജോണ്‍ അവിടെ നടത്തിയ ഒരു സ്വകാര്യചടങ്ങിലാണ് പ്രിയയെ വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിരുന്നുള്ളു.
2010 ഡിസംബറിലാണ് പ്രിയയെ ജോണ്‍ പരിചയപ്പെടുന്നത്. അതിനു മുന്പ് ഒന്‍പതു വര്‍ഷമായി നടി ബിപാഷ ബസുവുമായി പ്രണയത്തിലായിരുന്നു ജോണ്‍. ട്വിറ്ററിലൂടെയാണ് ജോണ്‍ വിവാഹവാര്‍ത്ത ആരാധകരെ അറിയിച്ചത്
No comments:
Post a Comment