Gallery

Gallery

Wednesday, January 8, 2014

Rasam new latest malayalam movie mohanlal

രസം പിടിച്ച് മോഹന്‍ലാല്‍ ദോഹയില്‍


മോഹന്‍ലാല്‍ നായകനായെത്തുന്ന പുതിയ ചിത്രമായ രസം എന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. ദോഹയില്‍ ഷൂട്ട് ചെയ്‌യുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും രസത്തിനുണ്ട്. മല്ലിക സുകുമാരന്‍റെ ഉടമസ്ഥതിയിലുള്ള റസ്റ്ററന്‍റായ സ്‌പൈസ് ബോട്ട് ആയിരുന്നു പ്രധാന ലൊക്കേഷന്‍. രാജീവ് നാഥാണ് ചിത്രത്തിന്‍റെ സംവിധായകന്‍.


മോഹന്‍ലാലും ഇന്ദ്രജിത്തുമാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. കേരളത്തില്‍ കേറ്ററിങ് കന്പനി നടത്തുന്ന ഒരു നന്പൂതിരി യുവാവായാണ് ഇന്ദ്രജിത്ത് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഗള്‍ഫിലെ സന്പന്നനായ പ്രവാസിയുടെ മകളുടെ വിവാഹച്ചടങ്ങിന് കേരളത്തില്‍ നിന്നു പാചക വിദഗ്ധനെ എത്തിക്കുന്നതും മറ്റുമാണ് സിനിമയുടെ പ്രമേയം. വരുണ ഷെട്ടി, നെടുമുടി വേണു, ദേവന്‍, നന്ദു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

സ്‌പൈസ് ബോട്ടിന്‍റെ വാര്‍ഷികം 11നു നടക്കാനിരിക്കെ ഇന്ദ്രജിത്തിന് സ്വന്തം ഹോട്ടലില്‍ ഇതേ ആശയമുള്ള സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കാനായതും മറ്റൊരു പ്രത്യേകയായി. ഇന്നലെ വൈകിട്ട് കാറിലുള്ള സീനുകളും വലിയ കെട്ടിടത്തിന്‍റെ മുകളിലെ സീനുകളും എടുത്തു. കോര്‍ണിഷിന്‍റെ സമീപത്തും ഷൂട്ടിങ്ങുണ്ട്. മോഹന്‍ലാലിനു നാളെ തിരിച്ചു പോകേണ്ടതിനാല്‍ ലാല്‍ ഉള്‍പ്പെടുന്ന സീനുകള്‍ പൂര്‍ത്തീകരിക്കാണ് ശ്രമം. ബാക്കി സീനുകള്‍ കൂടി ഉടന്‍ തന്നെ പൂര്‍ത്തീകരിച്ചു ഷൂട്ടിങ് സംഘം 13നേ മടങ്ങൂ.

ദുബായിലും രണ്ടു ദിവസത്തെ ഷൂട്ടിങ്ങുണ്ട്. 300 സ്ത്രീകള്‍ പങ്കെടുക്കുന്ന തിരുവാതിരയും കല്യാണ സീനുകളുമാണ് ഇവിടെ ഷൂട്ട് ചെയ്‌യുന്നത്. ഒറ്റപ്പാലത്ത് ബാക്കി ഭാഗങ്ങള്‍ പൂര്‍ത്തിയാക്കും. കൃഷ് കൈമള്‍ ക്യാമറ ചെയ്‌യുന്നു.






No comments:

Post a Comment

gallery

Gallery