അമല്‍ നീരദ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകന്‍
2013ന്റെ മികച്ച താരമായി ഏറെപ്പേരും തിരഞ്ഞെടുത്തത് ഫഹദ് ഫാസിലിനെയായിരുന്നു. ഓരോ ചിത്രം കഴിയുംതോറും ഫഹദിന് ആരാധകര്‍ കൂടിവരുകയാണ്. എല്ലാ ചിത്രങ്ങളും സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും സ്വന്തം റോള്‍ മികച്ചതാക്കാന്‍ ഫഹദ് പരമാവധി ശ്രമിക്കാറുണ്ട്. അസൂയപ്പെടുത്തുന്ന അഭിനയശൈലിതന്നെയാണ് ഫഹദിന്റെ ഏറ്റവും വലിയ കൈമുതല്‍. 2014ലും ഫഹദിന് കൈനിറയെ ചിത്രങ്ങളുണ്ട്. ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ് അമല്‍ നീരദ് ഒരുക്കുന്ന ചിത്രം.
മമ്മൂട്ടിയെ വച്ച് ബിഗ് ബിയും മോഹന്‍ലാലിനെ നായകനാക്കി സാഗര്‍ ഏലിയാസ് ജാക്കിയും എടുത്ത് ആക്ഷന്‍ ചിത്രങ്ങള്‍ക്ക് പുതിയ മാനം കൊണ്ടുവന്ന അമല്‍ നീരദ് പുതിയ ചിത്രത്തില്‍ നായകനാക്കുന്നത് ഫഹദിനെയാണ്. ഫഹദ് നായകനാകുന്ന ചിത്രം ഒരു ബിഗ് ബജറ്റ് ചിത്രമാണെന്നാണ് സൂചന. ചിത്രത്തിന്റെ പ്രമേയം എന്താണെന്നോ ആരെല്ലാമാണ് മറ്റ് താരങ്ങളെന്നോ ഉള്ള വിവരം അമല്‍ നീരദ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഇതിനിടെ ഫഹദ് നായകനാകുന്ന ചിത്രത്തിന് മുമ്പ് മമ്മൂട്ടിയെ നായകനാക്കി മറ്റൊരു ചിത്രം അമല്‍ ഒരുക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തേ മമ്മൂട്ടിയെ നായനാക്കി കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രം അമല്‍ സംവിധാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരമൊരു പദ്ധതി മനസിലുണ്ടെങ്കിലും ചിത്രത്തില്‍ താരങ്ങളെയൊന്നും തീരുമാനിച്ചിട്ടില്ലെന്ന് അമല്‍ നീരദ് പി്ന്നീട് വ്യക്തമാക്കിയിരുന്നു.
No comments:
Post a Comment