മലയാളത്തിന്റെ യുവതാരങ്ങള്‍ ഫഹദ് ഫാസിലും നസ്‌റിയ നസീമും വിവാഹിതരാകുന്നു. ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ആഗസ്റ്റിലാകും വിവാഹം. പ്രണയ വിവാഹമല്ലെന്നും വീട്ടുകാര്‍ ആലോചിച്ച് നടത്തുന്നതാണെന്നും ഫാസില്‍ വ്യക്തമാക്കി.
കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ വെള്ളിത്തരിയിലെത്തിയ 30 കാരനായ ഫഹദ് ഇപ്പോള്‍ മലയാളത്തിന്റെ ന്യൂ ജനറേഷന്‍ നായകന്‍ എന്ന ലേബലോടെ ചലച്ചിത്ര ലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ്. 19 കാരിയായ നസ്‌റിയയാകട്ടെ അവതാരകയായാണ് തന്റെ കരിയര്‍ തുടങ്ങിയത്. പളുങ്ക് എന്ന മമ്മൂട്ടി ചിത്രത്തില്‍ ബാലതാരമായെത്തിയ നസ്‌റയ മാഡ് ഡാഡ് എന്ന ചിത്രത്തില്‍ നായികയായി. നേരം എന്ന ചിത്രത്തിലൂടെ നേരം തെളിഞ്ഞു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന എല്‍ ഫോര്‍ ലവ് എന്ന ചിത്രത്തില്‍ നസ്‌റിയയും ഫഹദും ഒന്നിച്ചഭിനയിക്കുന്നുണ്ട്. അതിനപ്പുറം ഇരുവരെയും ഒന്നിച്ച് ഒരു വേദിയില്‍ പോലും കണ്ടിട്ടില്ല എന്നതാണ് കൗതുകം.
No comments:
Post a Comment