കൊച്ചി: സരിത നായര്‍ക്ക് ജയിലില്‍ ബ്യൂട്ടീഷ്യനുണ്ടോയെന്ന് ഹൈക്കോടതി. സരിതയ്ക്ക് എത്ര സാരിയുണ്ടെന്നും അത് എവിടെ നിന്നാണെന്നും ചോദിച്ച കോടതി സരിത ഉപയോഗിക്കുന്നത് വില കൂടിയ വസ്ത്രങ്ങളാണെന്നു വിലയിരുത്തി.
സരിതയെ സാധാരണ വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചു. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ജയിലില്‍ പോകാന്‍ ആര്‍ക്കും ഭയം കാണില്ല. ജനങ്ങള്‍ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. സരിതയെ പുതുപ്പള്ളി വഴി കൊണ്ടുപോയത് എന്തിനാണെന്നും കോടതി ചോദിച്ചു.
സലീംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമി തട്ടിപ്പു കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
മന്ത്രിമാരും മാഫിയകളും ഗുണ്ടകളും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു. ഭരണനേതൃത്വവും മാഫിയകളും തമ്മില്‍ ബന്ധമുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നതായും കോടതി നിരീക്ഷിച്ചു.
No comments:
Post a Comment