വിനീതിന്റെ സ്മാര്‍ട്ട് ബോയ്‌സ്
വിനീത് ശ്രീനിവാസന്‍ പുതിയ ചിത്രത്തിനു പേരിട്ടു സ്മാര്‍ട്ട് ബോയ്‌സ്. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമല്ലെങ്കിലും അതേ പാറ്റേണില്‍ തന്നെ ഒരുങ്ങുന്ന ചിത്രമായിരിക്കും സ്മാര്‍ട്ട് ബോയ്‌സ്. കഴിഞ്ഞ ദിവസം ചാനല്‍ പരിപാടിക്കിടെയാണ് വിനീത് പുതിയ ചിത്രത്തിന്റെ പേരു പ്രഖ്യാപിച്ചത്.
വിനീതിന്റെ നാലാമത്തെ ചിത്രമാണ് സ്മാര്‍ട്ട് ബോയ്‌സ്. ഇതിലെ താരങ്ങളെ തീരുമാനിച്ചില്ലെങ്കിലും വിനീതിന്റെ പതിവു ടീം അംഗങ്ങള്‍ ഉണ്ടാകുമന്നാണു നല്‍കുന്ന സൂചന.
മൂന്നാമത്തെ ചിത്രമായ തിര വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് പരീക്ഷണ ചിത്രത്തിനു മുതിരാതെ തട്ടത്തിന്‍മറയത്ത് പോലെ പൈങ്കിളി ലൈനിലേക്കു മടങ്ങിവരുന്നത്. വിനീതിന്റെ മൂന്നു ചിത്രങ്ങളില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു തട്ടത്തിന്‍മറയത്ത്. അപ്പോള്‍ അതുപോലെയൊരു നേട്ടമുണ്ടാക്കുക തന്നെയാണ് വിനീതിന്റെ ലക്ഷ്യം.
തിരയില്‍ വിനീതിന്റെ സഹോദരന്‍ ധ്യാന്‍ ആയിരുന്നു നായകന്‍. തന്റെ അടുത്ത ചിത്രത്തില്‍ ധ്യാന്‍ അഭിനയിക്കില്ലെന്ന് വിനീത് മുന്‍പ് സൂചിപ്പിച്ചിരുന്നു. മൂന്നുഭാഗങ്ങളില്‍ ചെയ്യാനിരുന്ന തിരയുടെ രണ്ടാംഭാഗം തല്‍ക്കാലം മാറ്റിവച്ചാണ് സ്മാര്‍ട്ട്‌ബോയ്‌സ് ഒരുക്കുന്നത്.
2012ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു തട്ടത്തിന്‍മറയത്ത്. 2014ല്‍ സ്മാര്‍ട്ട് ബോയ്‌സും ഏറ്റവും വലിയ ഹിറ്റാകുമെന്നു പ്രതീക്ഷിക്കാം. പേരുസൂചിപ്പിക്കും പോലെ യുവാക്കളുടെ ആഘോഷം തന്നെയായിരിക്കും ചിത്രം.
No comments:
Post a Comment