Gallery

Gallery

Thursday, January 30, 2014

ലാല്‍-ശ്രീനി-അന്തിക്കാട് ടീം വീണ്ടും




ലാല്‍-ശ്രീനി-അന്തിക്കാട് ടീം വീണ്ടും


മോഹന്‍ലാല്‍, ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട് എന്നീ മൂന്ന് പേരുകള്‍ ഒന്നിച്ചുകേള്‍ക്കുന്നതുതന്നെ മലയാളിപ്രേക്ഷകര്‍ക്ക് വലിയ സന്തോഷമുള്ള കാര്യമാണ്. ബന്ധങ്ങളുടെ തീവ്രതയും മണ്ണിന്റെ മണവും സാധാരണക്കാരന്റെ പ്രശ്‌നങ്ങളുമുള്‍പ്പെടുത്തിയ എത്രയോ ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നിട്ടുണ്ട്. ഇപ്പോഴിതാ ഈ ടീം വീണ്ടുമെത്തുകയാണ്. ഒരു ഇന്ത്യന്‍ പ്രണയകഥയെന്ന വിജയ ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാട് തന്റെ മുന്‍കാല സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടുമായി വീണ്ടുമെത്തുകയാണ്. കാര്യങ്ങളെല്ലാം താന്‍ പ്രതീക്ഷിക്കുന്നതുപോലെ വന്നുചേരുകയാണെങ്കില്‍ അടുത്ത വര്‍ഷം ലാലും ശ്രീനിയുമായി ചേര്‍ന്നൊരു ചിത്രം ഒരുക്കുമെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

ശ്രീനിവാസന്റെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമായിരിക്കുമിത്. കേരളത്തിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം പശ്ചാത്തലമാക്കിയുള്ള ചിത്രമായിരിക്കുമേ്രത ഇത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരിക്കും ചിത്രം നിര്‍മ്മിക്കുകയെന്നും അന്തിക്കാട് പറയുന്നു.


ശ്രീനിവാസന്റെ തിരക്കഥയിലാണ് സത്യന്‍ അന്തിക്കാട് ഏറ്റവും ഹിറ്റ് ചിത്രങ്ങളെല്ലാം ഒരുക്കിയത്. 2002ല്‍ ജയറാം നായകനായ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു ഇവര്‍ ഇരുവരും ഏറ്റവും ഒടുവില്‍ ഒന്നിച്ചത്. ടിപി ബാലഗോപാലന്‍. എംഎ, നാടോക്കിറ്റ്, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, പട്ടണപ്രവേശം, വരവേല്‍പ്പ് തുടങ്ങി ഒട്ടേറെ ഹിറ്റു ചിത്രങ്ങള്‍ ലാല്‍-ശ്രീനി-അന്തിക്കാട് കൂട്ടുകെട്ടില്‍ ഒരുങ്ങിയിട്ടുണ്ട്.












No comments:

Post a Comment

gallery

Gallery