ന്യൂഡല്‍ഹി• ഒന്‍പതു മലയാളികള്‍ക്കു പത്മപുരസ്കാരം. കവി വിഷ്ണു നാരായണന്‍ നന്പൂതിരി, ശാസ്ത്രജ്ഞന്‍ മാധവന്‍ ചന്ദ്രാദത്തന്‍, ഗൈനക്കോളജിസ്റ്റ് ഡോ.സുഭദ്ര നായര്‍, മോഹിനിയാട്ടം നര്‍ത്തകി കലാമണ്ഡലം സത്യഭാമ, നടി വിദ്യാ ബാലന്‍, സ്ക്വാഷ് താരം ദീപിക പള്ളിക്കല്‍, സന്തോഷ് ശിവന്‍, എലവത്തിങ്കല്‍ ദേവസി ജെമ്മിസ്, ഡോ. പൗലോസ് ജേക്കബ് എന്നിവരാണു പത്മപുരസ്കാരത്തിന് അര്‍ഹരായ മലയാളികള്‍. രാഷ്ട്രപതി പട്ടികയ്ക്ക് അംഗീകാരം നല്‍കി. ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച് അന്തിമ പ്രഖ്യാപനം നടത്തി.
നടന്‍ കമലഹാസന്‍, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. രാധകൃഷ്ണന്‍, റസ്കിന്‍ ബോണ്ട്, പുല്ലേല ഗോപീചന്ദ് എന്നിവര്‍ക്ക് പത്മഭൂഷണ്‍ പുരസ്കാരം ലഭിക്കും. കമലഹാസനു നേരത്തെ പത്മശ്രീ പുരസ്കാരം ലഭിച്ചിരുന്നു.
No comments:
Post a Comment