കഴിഞ്ഞ ദിവസം പരന്ന ചില വാര്‍ത്തകള്‍ കണ്ട് നസ്രിയ നസീമിന്റെ ആരാധകരെല്ലാം ആകെ ടെന്‍ഷനായിപ്പോയിട്ടുണ്ടാകണം. വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും മറ്റുമായി നസ്രിയയ്ക്ക് എന്തോ അപായം സംഭവിച്ചുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. ഇന്ത്യാവിഷന്‍ ചാനലിന്റെ ഗ്രാഫിക് കാര്‍ഡും ലോഗോയും മറ്റുമായിട്ടാണ് ഈ വാര്‍ത്ത പരന്നത്. അതുകൊണ്ടുതന്നെ സത്യമായിരിക്കുമെന്ന് കരുതി കേട്ടവര്‍ കേട്ടവര്‍ അങ്കലാപ്പിലാവുകയും ചെയ്തു.
എന്തായാലും വാര്‍ത്ത പരന്ന് അധികനേരം കഴിയുന്നതിന് മുമ്പേ ഇന്ത്യാവിഷന്‍ അധികൃതര്‍ തങ്ങളറിഞ്ഞുകൊണ്ടല്ല ഇത്തരത്തിലൊരു വാര്‍ത്ത പരക്കുന്നതെന്നും വാര്‍ത്തയില്‍ പറയുന്ന കാര്യം തെറ്റാണെന്നും വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തി. ശരിയ്ക്കും പറഞ്ഞാല്‍ നസ്രിയ ആരാധകര്‍ക്കെല്ലാം ശ്വാസം നേരേവീണത് അതിന് ശേഷമാണ്.
ആരാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിപ്പിച്ചതിന് പിന്നിലെന്നുള്ള കാര്യത്തില്‍ ഇതുവരെ വ്യക്തതയൊന്നുമില്ല. സിനിമയില്‍ നസ്രിയയുടെ വെച്ചടിയുള്ള പുരോഗതിയിലും ഫഹദിനെ വിവാഹംകഴിയ്ക്കാന്‍ പോകുന്നതിലുമെല്ലാം അസൂയ പൂണ്ട ആരോ ആണ് ഇത്തരം വാര്‍ത്തകള്‍ താരത്തിനെതിരെ പടച്ചുവിടുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.
No comments:
Post a Comment