കൊച്ചി • ആറന്മുള വിമാനത്താവള നിര്‍മ്മാണം പാര്‍ഥസാരഥി ക്ഷേത്രത്തിന്‍റെ പരിപാവനതയ്ക്ക് ഭീഷണിയെന്ന് അഭിഭാഷക കമ്മിഷന്‍ റിപ്പോര്‍ട്ട്. വിമാനത്താവള നിര്‍മാണം വരും തലമുറയ്ക്ക് ഭീഷണിയാണ്. ശബ്ദമലിനീകരണത്തിന് കാരണമാകും. കുന്നുകള്‍ ഇടിച്ചു നിരത്തേണ്ടി വരും. റബര്‍ തോട്ടങ്ങള്‍ നശിക്കും.
വിമാനത്താവളം വന്നാല്‍ പന്പാ നദിയില്‍ വെള്ളപ്പൊക്കമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ക്ഷേത്രപ്രവര്‍ത്തനത്തെ ബാധിക്കും. ക്ഷേത്രത്തിന്‍റെ ഗോപുരം പഴയതാണ്. ഇത് ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ട്. ക്ഷേത്രത്തിലെ കൊടിമരത്തിനു മുകളില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണമെന്നു പറയുന്നത് തന്ത്രി വിധിക്ക് എതിരാണ്. ഇത്തരം കാര്യങ്ങള്‍ ക്ഷേത്രത്തിന്‍റെ ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും ബാധിക്കും. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതിനും ഇത് കാരണമാകും.
വിമാനത്താവളത്തിനായി വയല്‍ നികത്തിയത് പരിസ്ഥിതി നാശത്തിന് കാരണമാകുമെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
No comments:
Post a Comment