ഇനി ലാലേട്ടന്‍ ഫ്രോഡ്
ചില കള്ളത്തരങ്ങള്‍ മുന്‍പ് സിനിമകളില്‍ കാണിച്ചിട്ടുണ്ടെങ്കിലും മിസ്റ്റര്‍ ഫ്രോഡ് എന്ന്് ആരും മോഹന്‍ലാലിനെ വിളിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ മുഖത്തു നോക്കി അങ്ങനെ വിളിക്കുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. മോഹന്‍ലാലിനെ നായകനാക്കി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്‌യുന്ന പുതിയ ചിത്രമാണ് മിസ്റ്റര്‍ ഫ്രോഡ്.
മാടന്പിയില്‍ ഒരു ഗ്രാമീണനായും ഗ്രാന്‍ഡ്മാസ്റ്ററില്‍ ഒരു പൊലീസുകാരനായും മോഹന്‍ലാലിനെ അവതരിപ്പിച്ച ഉണ്ണികൃഷ്ണന്‍റെ മൂന്നാമത്തെ മോഹന്‍ലാല്‍ സിനിമയാണ് മിസ്റ്റര്‍ ഫ്രോഡ്്.
ഇതുവരെയും മസാല ചിത്രങ്ങള്‍ പരീക്ഷിക്കാത്ത ബി ഉണ്ണികൃഷ്ണന്‍റെ ഒരു മസാല ചിത്രമാകും ഇത്. ആദ്യമായാണ് ഞാനിത്തരം ഒരു ശ്രമം നടത്തുന്നത്. എല്ലാ വിഭാഗത്തിലുമുള്ള ആളുകളെ തൃപ്തിപ്പെടുത്താന്‍ സിനിമയ്ക്കു കഴിയും ഉണ്ണികൃഷ്ണന്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.
ബന്ധങ്ങളുടെ കഥയ്‌ക്കൊപ്പം ആക്ഷനും ഈ സിനിമയിലുണ്ടാവും. ഈ വര്‍ഷം മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന സിനിമയും ഇതാവും. ചിത്രത്തിന്‍റെ കാസ്റ്റിങിനും വളരെയധികം പ്രാധാന്യമുണ്ട്.
ഭാഗ് മില്‍ക്കാ ഭാഗ്, മഗധീര തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ദേവ് ഗില്‍ ആണ് മിസ്റ്റര്‍ ഫ്രോഡില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. സിദ്ധിഖ്, സായ്കുമാര്‍, തമിഴ്നടന്‍ വിജയ്കുമാര്‍, വിജയ്ബാബു, അര്‍ജുന്‍ (ഗ്രാന്‍ഡ് മാസ്റ്റര്‍ ഫെയിം ) , അശ്വിന്‍ (വെടിവഴിപാട് ), പല്ലവി, മഞ്ജരി ഫാന്‍ദിസ് , ശ്രീരാമന്‍, ദേവന്‍, സത്താര്‍, ബിജു പപ്പന്‍ എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍. വിഷു റിലീസായി മിസ്റ്റര്‍ ഫ്രോഡ് തിയറ്ററുകളില്‍ എത്തും.
No comments:
Post a Comment