തിരുവനന്തപുരം•യൂത്ത് കോണ്‍ഗ്രസിന്‍റെ യുവകേരള യാത്രക്കിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പൊലീസ് ജീപ്പിനു മുകളില്‍ കയറിയ സംഭവത്തില്‍ കേസെടുക്കില്ല. ജനത്തിരക്കു കണക്കിലെടുത്തു സുരക്ഷാ ഉദ്യോഗസ്ഥരാണു രാഹുലിനു ജീപ്പിനു മുകളില്‍ കയറാന്‍ നിര്‍ദേശം നല്‍കിയതെന്നു പൊലീസ് പറഞ്ഞു.
നിയമവിരുദ്ധമായി പൊലീസ് വാഹനത്തിനു മുകളില്‍ കയറി സഞ്ചരിച്ച രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. രാഹുലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു കേരള കോണ്‍ഗ്രസ് സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ ഡിജിപിക്കും ഗതാഗത കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു.
No comments:
Post a Comment