പടം സൂപ്പര്‍ അണ്ണാ
തമിഴകത്തിന്‍റെ ഇളയദളപതി വിജയ്ക്ക് ദൃശ്യം വല്ലാതങ്ങ് ഇഷ്ടപ്പെട്ടു. ചിത്രം കഴിഞ്ഞ ഉടനെ എഴുന്നേറ്റ് നിന്ന് കൈയ്‌യടിച്ച വിജയ്, മോഹന്‍ലാലിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. പടം തന്നെ ഞെട്ടിച്ചുവെന്നും ലാലേട്ടന്‍റെ അഭിനയം ഗംഭീരമായെന്നും വിജയ് പറഞ്ഞു.
മോഹന്‍ലാലിനും ജില്ലയിലെ അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം ചെന്നൈയില്‍ പ്രിയദര്‍ശന്‍റെ ഫോര്‍ഫ്രെയിംസ് സ്റ്റുഡിയോയിലിരുന്നാണ് വിജയ് ദൃശ്യം കണ്ടത്. മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം കേരളത്തില്‍ വെച്ച് ദൃശ്യം കാണാനുള്ള അവസരം ലഭിക്കാത്തതില്‍ നിരാശയുണ്ടെന്നും വിജയ് പറഞ്ഞു.
ഇതിനിടെ ദൃശ്യം കണ്ട് ഇഷ്ടപ്പെട്ട തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രം ചിത്രം തമിഴില്‍ റീമേയ്ക്ക് ചെയ്‌യാനുള്ള പുറപ്പാടിലാണ്. നിര്‍മാതാവായ സുരേഷ് ബാലാജിയുമായി ചിത്രം ചെയ്‌യുന്നതിന്‍റെ കാര്യത്തില്‍ വിക്രം ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. സുരേഷ് ബാലാജിയാണ് ദൃശ്യത്തിന്‍റെ തമിഴ് റീമേയ്ക്ക് അവകാശം വാങ്ങിയിരിക്കുന്നത്.
No comments:
Post a Comment