മിസ്റ്റര്‍ ഫ്രോഡില്‍ ലാലിന് കിടുവില്ലന്‍
ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്‌യുന്ന മിസ്റ്റര്‍ ഫ്രോഡില്‍ മോഹന്‍ലാലിന് വില്ലനായി ദേവ് ഗില്‍ എത്തുന്നു. മഗധീരയില്‍ വില്ലനായി തിളങ്ങിയ ദേവ് ഭാഗ് മില്‍ഖാ ഭാഗ് എന്ന ബോളിവുഡ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
മോഹന്‍ലാലിന്‍റെ ഈ വര്‍ഷത്തെ ആദ്യപ്രോജക്ടാണ് മിസ്റ്റര്‍ ഫ്രോഡ്. ബി. ഉണ്ണികൃഷ്ണന്‍ തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തിന് സംഗീതം ഗോപിസുന്ദറാണ്. ചിത്രത്തിലെ മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകന്‍. ചിത്രം വിഷു റിലീസായി തിയറ്ററുകളിലെത്തിക്കാനാണ് തീരുമാനം.
No comments:
Post a Comment