Gallery

Gallery

Tuesday, January 7, 2014

Laila o laila new latest malaylam movie mohanlal joshi amala paul

ലൈല ഓ ലൈലയില്‍ സത്യരാജും?


മോഹന്‍ലാലിനെ നായകനാക്കി ജോഷി പ്രഖ്യാപിച്ച ചിത്രം ലൈല ഓ ലൈലയില്‍ തമിഴ്‌നടന്‍ സത്യരാജും പ്രധാനവേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. കാര്യങ്ങളെല്ലാം തീരുമാനിക്കപ്പെട്ടതുപോലെ മുന്നോട്ടുപോവുകയാണെങ്കില്‍ ലൈല ഓ ലൈലയില്‍ സത്യരാജിന്റെ സാന്നിധ്യവുമുണ്ടാകുമെന്നാണ് അറിയുന്നത്. ഇതിന് മുമ്പ് തമിഴകത്ത് ജോഷി സംവിധാനം ചെയ്ത എയര്‍പോര്‍ട്ട് എന്ന ചിത്രത്തില്‍ സത്യരാജ് വേഷമിട്ടിരുന്നു.

ലൈല ഓ ലൈലയുടെ കഥയുമായി ബന്ധപ്പെട്ട് സത്യരാജുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും കഥയും തന്റെ റോളും സത്യരാജിന് നന്നേ ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. അധികം വൈകാതെ ചിത്രത്തില്‍ അഭിനയിക്കുന്നത് സംബന്ധിച്ച് സത്യരാജ് തീരുമാനമറിയിക്കുമെന്നാണ് സൂചനയെന്നും അതിനുശേഷമേ ഇക്കാര്യം തീര്‍ച്ചപ്പെടുത്താന്‍ കഴിയുകയുള്ളുവെന്നും അണിയറക്കാര്‍ പറഞ്ഞു.

ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം തന്നെ പ്രാധാന്യമുള്ള വേഷത്തിലായിരിക്കും സത്യരാജ് എത്തുകയെന്നാണ് സൂചന. കഥാപാത്രവും കഥയും സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്ന നിലപാടിലാണ് ജോഷി.

ചെന്നൈ എക്‌സ്പ്രസ്, തലൈവ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിന് സത്യരാജിന് അടുത്തിടെ ഏറെ പ്രശംസകള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ തെലുങ്കില്‍ ഒരുങ്ങുന്ന ബാഹുബലിയെന്ന ഐതിഹാസിക ചിത്രത്തിന്റെ തിരക്കുകളിലാണ് താരം.


ഇതിന് മുമ്പ് കമല്‍ സംവിധാനം ചെയ്ത ദിലീപ് നായകനായി എത്തിയ ആഗതന്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി സത്യരാജ് എത്തിയിരുന്നു. അല്‍പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയായിരുന്നു സത്യരാജ് ആഗതനില്‍ അവതരിപ്പിച്ചത്.


No comments:

Post a Comment

gallery

Gallery