ജില്ലയിലെ വില്ലന്‍ സമ്പത്ത് രാജ്
തമിഴ്‌നാട്ടിലെയും കേരളത്തിലെയും പ്രേക്ഷകര്‍ ഒരുപോലെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-വിജയ് ചിത്രം ജില്ലയെക്കുറിച്ചുള്ള വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമാണ് ഇതുവരെ അണിയറക്കാര്‍ പുറത്തുവിട്ടത്. ആദ്യമായി പുറത്തുവന്ന ഔദ്യോഗിക ടീസറില്‍പ്പോലും കാര്യമായ സൂചനകളൊന്നും ചിത്രത്തെക്കുറിച്ച് നല്‍കുന്നില്ല. പ്രേക്ഷകരെ രസിപ്പിക്കുന്ന ചേരുവകളെല്ലാം അടങ്ങിയ ഒരു പക്കാ വിജയ്-മോഹന്‍ലാല്‍ ആക്ഷന്‍-എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നാണ് സൂചന.
മോഹന്‍ലാലും വിജയും തുല്യപ്രാധാന്യമുള്ള വേഷങ്ങളില്‍ അണിനിരക്കുന്ന ചിത്രത്തില്‍ ശക്തനായൊരു വില്ലനുമുണ്ട്. തെന്നിന്ത്യന്‍ താരമായ സമ്പത്ത് രാജാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ഹാസ്യതാരങ്ങളിലും തിളങ്ങാറുള്ള സമ്പത്ത് ഇതിന് മുമ്പ് സാഗര്‍ ഏലിയാസ് ജാക്കി യെന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ വില്ലനായി അഭിനയിച്ചിട്ടുണ്ട്.
മോഹന്‍ലാല്‍ തന്നെയാണ് ജില്ലയിലെ വില്ലന്‍ സമ്പത്താണെന്നകാര്യം ഒരു സ്വകാര്യ ചാനലിലെ പരിപാടിയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ സമ്പത്തിന്റെ പ്രകടനം ഗംഭീരമായിരുന്നുവെന്നും ലാല്‍ പറഞ്ഞിട്ടുണ്ട്.
മികച്ച ആക്ഷന്‍ സീനുകളും ഗാനരംഗങ്ങളുമായിട്ടാണ് ജില്ല പ്രദര്‍ശനത്തിനെത്താന്‍ പോകുന്നത്. കാജല്‍ അഗര്‍വാള്‍ നായികയാകുന്ന ചിത്രത്തിലെ ചില ഗാനങ്ങള്‍ വിദേശത്താണ് ചിത്രീകരിച്ചത്. മോഹന്‍ലാലും വിജയും ചേരുന്ന ആക്ഷന്‍ സീനുകളും, ഗാനരംഗങ്ങളുമായിരിക്കും ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, ഇതിനൊപ്പം സമ്പത്ത് രാജ് കൂടി ചേരുമ്പോള്‍ ചിത്രം പ്രേക്ഷകര്‍ക്കുള്ള മികച്ചൊരു പുതുവര്‍ഷ സമ്മാനമാകുമെന്ന് പ്രതീക്ഷിയ്ക്കാം.
No comments:
Post a Comment