ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദൃശ്യം (മികച്ച ചിത്രം), ജിത്തു ജോസഫ് (സംവിധായകന്‍ _ ദൃശ്യം), മോഹന്‍ലാല്‍ (നടന്‍ _ ദൃശ്യം),ഇംഗ്ളീഷ്, നടന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ രമ്യ നന്പീശന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
മറ്റ് അവാര്‍ഡുകള്‍: മുകേഷ് (രണ്ടാമത്തെ നടന്‍ , ചിത്രം-ഇംഗ്ലീഷ്),മല്ലിക (രണ്ടാമത്തെ നടി ,ചിത്രം-കഥവീട്), ഫിലിപ്സ് ആന്‍ഡ് മങ്കിപെന്‍ (ബാലചിത്രം), സനൂപ് സന്തോഷ് (ബാലതാരം), പി. അനന്തപദ്മനാഭന്‍ (തിരക്കഥ), പ്രഭാവര്‍മ, ഡോ. മധു വാസുദേവന്‍ (ഗാനരചന), രതീഷ് വേഗ (സംഗീതം),നജീം അര്‍ഷാദ് (ഗായകന്‍),ജ്യോല്‍സന (ഗായിക), ഉദയന്‍ അന്പാടി (ഛായാഗ്രാഹകന്‍), ആമേന്‍ (ജനപ്രിയ സിനിമ). സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്രരത്നംപുരസ്കാരം കെ.ആര്‍. വിജയയ്ക്കു നല്‍കും.
നടന്‍മാരായ ടി.ജി. രവി, മാള അരവിന്ദന്‍, സംഗീത സംവിധായകന്‍ എ.ജെ. ജോസഫ് എന്നിവര്‍ക്കു ചലച്ചിത്ര പ്രതിഭാ പുരസ്കാരവും നല്‍കുമെന്നു ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ പ്രസിഡന്‍റ് തേക്കിന്‍കാട് ജോസഫ്, അറ്റ്ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.എം. രാമചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. ഏപ്രില്‍ മാസത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
No comments:
Post a Comment