മെമ്മറീസും ദൃശ്യവും മികച്ച ചിത്രമെന്ന് പേരെടുത്തതോടെ ജിത്തു ജോസഫും മലയാളത്തിന്റെ മുന്‍നിര സംവിധായകരുടെ പട്ടികയില്‍ ഇടം നേടി. ജിത്തുവിന്റെ അടുത്ത ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അതേസമയം ജിത്തുവിന്റെ പുതിയ ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ച് പലതരത്തിലുള്ള വാര്‍ത്തകളും പ്രചരിക്കുന്നു. അതൊരു തരത്തിലുള്ള ആശയക്കുഴപ്പവും.
2014ല്‍ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു നായകന്‍ പൃഥ്വിയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പിന്നെ കേട്ടു മമ്മൂട്ടിയാണ് അടുത്ത ചിത്രത്തിലെ നായകന്‍. ഇവര്‍ രണ്ടു പേരുമല്ല ദിലീപാണെന്ന് പിന്നെ കേട്ടു. ഇതൊന്നുമല്ല നായകന്മാരില്ല, ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ കാവ്യാമധവനെ നായികയായിക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്നു എന്നാണ് ഒടുവില്‍ കേട്ടത്.- ഇതോടെ ആകെ കണ്‍ഫ്യൂഷന്‍.
എന്നാല്‍ ഇനി കണ്‍ഫ്യൂഷന്‍ വേണ്ട. ജിത്തു ജോസഫ് ദിലീപിനെ നായകനാക്കിയാണ് അടുത്ത ചിത്രമെന്നത് ശരിയാണ്. മൈ ബോസിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ജിത്തു ജോസഫ് ചിത്രത്തിലേക്ക് കടക്കുമെന്നാണ് കേള്‍ക്കുന്നത്- സംവിധായകന്‍ ജിത്തു ജോസഫ് തന്നെയാണ് ഇക്കാര്യം വിശദീകരിച്ചതും.
അതുകഴിഞ്ഞാലാണ് പൃഥ്വിരാജുമായി കൈകോര്‍ക്കുന്നത്. മെമ്മറീസ് എന്ന തകര്‍പ്പന്‍ ഹിറ്റിന് ശേഷം ജിത്തുവും പൃഥ്വിയും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ കൂടുകയാണ്. കാവ്യാമധാവനെ കേന്ദ്രകഥാപാത്രമാക്കി ഒരു ചിത്രം ഒരുക്കുന്നു എന്ന വാര്‍ത്തയും സംവിധായകന്‍ അംഗീകരിക്കുന്നു. കര്‍ട്ടന്‍ ഫിലീംസിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രം പൂര്‍ണമായും ഒരു സ്ത്രീകേന്ദ്രീകൃതമായിരിക്കുമെന്നും ജിത്തു വ്യക്തമാക്കി. അങ്ങനെ ജിത്തുവിന് 2014ല്‍ മൂന്ന് ചിത്രം. എല്ലാം ക്ലിയര്‍!.
No comments:
Post a Comment