പാലാക്കാരന്‍ അച്ചായനായി മമ്മൂട്ടിയെത്തുന്ന ചിത്രമാണ് പ്രെയ്‌സ് ദി ലോര്‍ഡ്.
തനി അച്ചായന്‍ സ്‌റ്റൈലില്‍ മുണ്ടും ജുബ്ബയുമിട്ട് പാലയ്ക്കപ്പുറം ലോകമില്ലെന്ന് കരുതുന്ന ജോയിയുടെ രസകരമായി ജീവികതഥയാണ് ചിത്രം പറയുന്നത്. സക്കറിയയുടെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് ടിപി ദേവരാജനാണ്. ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച് മാസത്തിലാണ് ചിത്രത്തിന്റെ റിലീസ്. സമ്പന്നനെങ്കിലും സാധാരണക്കാരനായി ജീവിക്കുന്ന ജോയിയുടെ കുടുംബത്തിലേയ്ക്ക് ഒളിച്ചുതാമസിക്കനായി രണ്ടുപേര്‍ എത്തുന്നതോടെയാണ് ജോയിയുടെയും ഭാര്യയുടെയും ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളുടെ ആവിഷ്‌കാരമാണ് ചിത്രം.
സക്കറിയയുടെ കഥയെ അടിസ്ഥാനമാക്കി ഷിബു ഗംഗാധരന്‍ ഒരുക്കുന്ന ചിത്രത്തില്‍ പാലാക്കാരനായ ജോയിക്കുട്ടിയായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്.
സമ്പന്നനായ മുല്ലത്താഴത്ത് ജോയിക്കുട്ടിയായി മമ്മൂട്ടി വരുമ്പോള്‍ ആരാധകര്‍ക്ക് ആവേശം മൂക്കുമെന്ന് ഉറപ്പ്. ഏറെ രസികത്തരങ്ങളുള്ള കഥാപാത്രമായി ജോയിക്കുട്ടി.
മദ്യപിച്ച ശേഷം ഗ്ലാസ് എറിഞ്ഞുപൊട്ടിയ്ക്കുന്ന കഥാപാത്രങ്ങളും, മദ്യത്തിനൊപ്പം പായസം തിന്നുന്ന കഥാപാത്രങ്ങളുമെല്ലാം സിനിമയില്‍ ഉണ്ടായിട്ടുണ്ട്. പ്രെയ്‌സ് ദി ലോര്‍ഡിലെ ജോയിക്കുട്ടി ഉച്ചയ്ക്ക് മദ്യപിയ്ക്കുന്നയാളാണ്. ഉച്ചയൂണിനും അത്താഴത്തിനും മുമ്പ് സ്‌മോളടിയ്ക്കുന്നതാണ് ജോയിക്കുട്ടിയുടെ രീതി.
ഇമ്മാനുവല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയായി അരങ്ങേറ്റം കുറിച്ച റീനു മാത്യൂസ് തന്നെയാണ് പ്രെയ്‌സ് ദി ലോര്‍ഡിലും മമ്മൂട്ടിയുടെ ഭാര്യയായി എത്തുന്നത്. രസകരമായ പല കോംപിനേഷന്‍ സീനുകളുമുണ്ട് ഇവര്‍ തമ്മില്‍. ആന്‍സിയെന്നാണ് റീനു മാത്യൂസിന്റെ കഥാപാത്രത്തിന്റെ പേര്.
വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹിതരായ സാംകുട്ടിയും ആനിയും ഒളിച്ചുതാമസിക്കനായി ജോയിക്കുട്ടിയുടെ വീട്ടില്‍ എത്തുകയാണ്. ഇതോടെയാണ് ജോയിക്കുട്ടിയുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത്. സാംകുട്ടിയായി അഹമ്മദ് സിദ്ദിഖും, ആനിയായി ആകാംഷാ പുരിയും അഭിനയിക്കുന്നു.
ബോളിവുഡ് താരമായ ആകാന്‍ഷയുടെ ആദ്യചിത്രമാണ് പ്രെയ്‌സ് ദി ലോര്‍ഡ്. ചിത്രത്തില്‍ ആകാന്‍ഷ ്‌ചെയ്യുന്ന കഥാപാത്രം ഏറെ പ്രധാന്യമുള്ളതാണ്.
സാംകുട്ടിയെയും ആനിയെയും ജോയിക്കുട്ടിയുടെ വീട്ടില്‍ ഒളിവാസത്തിന് വിടുന്നത് അഡ്വക്കറ്റ് സണ്ണിയാണ്. മുകേഷാണ് അഡ്വക്കേറ്റ് സണ്ണിയായി എത്തുന്നത്.
സക്കറിയയെട സക്കറിയയുടെ നോവെല്ലകള്‍ എന്ന സമാഹാരത്തില്‍ നിന്നുമുള്ള പ്രെയ്‌സ് ദി ലോര്‍ഡ് എന്ന കഥയ്ക്കാണ് ഷിബു ഗംഗാധരന്‍ ചലച്ചിത്രാവിഷ്‌കാരം ഒരുക്കുന്നത്. മുമ്പ് മമ്മൂട്ടിയ്ക്ക് ഏറെ പ്രശംസകള്‍ നേടിക്കൊടുത്ത വിധേയന്‍ എന്ന കഥാപാത്രവും സക്കറിയയുടെ സൃഷ്ടിയായിരുന്നു.
വര്‍ത്തമാനകാലഘട്ടത്തിലെ ചില കാര്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. വിമര്‍ശിക്കേണ്ട വിഷയങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് ചിത്രം ഒരുക്കുന്നതെന്ന് ഷിബു പറയുന്നു.
ചിത്രത്തിന്റെ തിരക്കഥാ രചനയില്‍ അണിയറക്കാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി സക്കറിയ ഒപ്പമുണ്ടായിരുന്നു. പിന്നീട് ഷൂട്ടിങ് തുടങ്ങിയപ്പോള്‍ അദ്ദേഹം ലൊക്കേഷനിലെത്തി ചിത്രം മികച്ചതാകുമെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
കാഞ്ഞിരപ്പള്ളി വീണ്ടുമൊരു ചിത്രത്തില്‍ ലൊക്കേഷനാവുകയാണ് പ്രെയ്‌സ് ദി ലോര്‍ഡിലൂടെ. ഇവിടുത്തെ പ്രശസ്തമായ ആനത്താനം തറവാട്ടിലാണ് ചിത്രത്തിലെ ഏറെയും ഭാഗങ്ങള്‍ ചിത്രീകരിച്ചത്. ഈ തറവാടിനെ ചിത്രത്തിന് വേണ്ട രീതിയില്‍ മാറ്റിയെടുത്തത് കലാസംവിധായകനായ സുജിത് രാഘവനാണ്.
മമ്മൂട്ടി, മുകേഷ്, റീനു മാത്യൂസ് എന്നിവര്‍ക്കൊപ്പം ഇന്നസെന്റ്, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, സാദിഖ്, അഹമ്മദ് സിദ്ദിഖ്, ആകാംഷാ പുരി എന്നിവരാണ് ചിത്രത്തില്‍ വേഷമിടുന്നത്.
No comments:
Post a Comment