ഇത്രയും അനുകൂലമായൊരു സാഹചര്യമുണ്ടായിട്ടും ശരത് ഹരിദാസ് സംവിധാനം ചെയ്ത ദുല്‍ക്കര്‍ സല്‍മാന്‍ നസ്‌റിയ ചിത്രമായ സലാല മൊബൈല്‍സ് പ്രേക്ഷകരെ നിരാശപ്പെടുത്തി. നാലാംകിട പ്രണയം പറഞ്ഞ് ചിത്രമൊരുക്കിയ ശരതിന് ഇത്രയും നല്ലൊരു കൂട്ടുകെട്ടിനെ ശരിക്കും മുതലെടുക്കാന്‍ സാധിച്ചില്ല. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന പ്രണയജോടികളയിരുന്നു ദുല്‍ഖര്‍- നസ്രിയ. നേരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നല്ലൊരു നേട്ടമുണ്ടാക്കിയ നസ്‌റിയയെ പാവപ്രണയം നടത്തുന്നൊരു പെണ്‍കുട്ടിയായി ചെറുതാക്കി കളഞ്ഞു.
2014ലെ ആദ്യ ഹിറ്റാകുമെന്നായിരുന്നു സലാലാ മൊബൈല്‍സിനെക്കുറിച്ച് എല്ലാവരും കരുതിയിരുന്നത്. പട്ടംപോലെ എന്ന ചിത്രത്തിനേറ്റ കനത്ത പരാജയത്തിനു ശേഷം സലാല മൊബൈല്‍സ് പരാജയപ്പെട്ടതും ദുല്‍ക്കറിന്റെ താരമൂല്യത്തെ ശരിക്കും ബാധിക്കും. നസ്‌റിയ പാടിയ ഉമ്മച്ചി റാപ്പ് ഏറെ ഹിറ്റായിരുന്നു. ഈ ഹിറ്റ് പാട്ടില്‍ ആകര്‍ഷകരായി എത്തിയ യുവാക്കള്‍ക്ക് നിലാവത്തിറങ്ങിയ കോഴിയെപോലെയൊരു നായകനെയും നായികയെയും കണ്ട് നിരാശരായി മടങ്ങേണ്ടി വന്നു.
പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശരതിന് നല്ലൊരു ചിത്രമൊരുക്കാന്‍ അവസരം കിട്ടിയിട്ടും മുതലെടുക്കാന്‍ സാധിച്ചില്ല. മലയാള സിനിമയില്‍ ന്യൂജനറേഷന്‍ ചിത്രങ്ങളുടെ കാലം അവസാനിച്ച് കുടുംബ ചിത്രങ്ങള്‍ക്ക് നല്ല കാലം വന്നിരുന്നു.
കുടുംബ പ്രേക്ഷകരായിരുന്നു ഈ ചിത്രം കാണാന്‍ വന്നതും. എന്നാല്‍ ആദ്യ ദിവസം തന്നെ എതിരായി അഭിപ്രായം വന്നതോടെ ചിത്രം കാണാനെത്തുന്നവരുടെ എണ്ണം കുറഞ്ഞു. പ്രണയത്തിന്റെ റിങ്‌ടോണുകള്‍ കേള്‍ക്കാന്‍ വന്ന യുവാക്കളും കൂക്കിവിളിയോടെയാണ് തിയറ്റര്‍ വിടുന്നത്. ഗ്രിഗറി, സിദ്ദീഖ്, ഗീത, ജനാര്‍ദനന്‍, മാമുക്കോയ എന്നിവരാണ് മറ്റുതാരങ്ങള്‍. ആന്റോ ജോസഫ് ആണ് നിര്‍മാണം. 2014 ല്‍ മലയാള സിനിമയ്ക്ക് തുടക്കത്തില്‍ തന്നെ കല്ലുകടിയാണ്.
No comments:
Post a Comment