Gallery

Gallery

Saturday, January 4, 2014

അണ്ടര്‍_ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യ ജേതാക്കള്‍




ഷാര്‍ജ • അണ്ടര്‍_ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയ്ക്ക് കിരീടം. 40 റണ്ണിനാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടിയ 314 റണ്ണിനു മറുപടിയായി ബാറ്റ് ചെയ്ത പാക്കിസ്ഥാന് 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ് മാത്രമേ എടുക്കാനായുള്ളു.


ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കു ക്യാപ്റ്റന്‍ വിജയ് സോളിന്‍റെയും മലയാളി താരം സഞ്ജു വി. സാംസന്‍റെയും സെഞ്ചുറി പ്രകടനമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 87 പന്തുകള്‍ നേരിട്ട സഞ്ജു എട്ടു ഫോറും നാലു സിക്സുമുള്‍പ്പെടെ 100 റണ്ണെടുത്തപ്പോള്‍ വിജയ് സോള്‍ 120 പന്തില്‍ ഏഴു ഫോറും രണ്ട് സിക്സുമുള്‍പ്പെടെയാണ് 100 റണ്ണെടുത്തത്. അങ്കുഷ് ബെയ്ന്‍സ് 47 റണ്‍ നേടി. ഒരു ഘട്ടത്തില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 262 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക്, സോളും സഞ്ജുവും പുറത്തായതിനു ശേഷമെത്തിയ ബാറ്റ്സ്മാന്മാര്‍ തുടരെ തുടരെ പുറത്തായതോടെ 314 റണ്‍സെ എടുക്കാനായുള്ളു. പാക്കിസ്ഥാനു വേണ്ടി കമറാത്ത് അലി, സിയ ഉള്‍ ഹഖ്, സഫര്‍ ഗോഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. കമ്റാന്‍ ഗുലാം ഒരു വിക്കറ്റ് നേടി.

315 റണ്‍സ് ലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാന് 100 റണ്ണെടുക്കുന്നതിനിടെ നാലു മുന്‍നിര ബാറ്റ്സ്മാന്‍ന്മാരുടെ വിക്കറ്റ് നഷ്ടമായി. തുടര്‍ന്ന് കമ്റാന്‍ ഗുലാമും (പുറത്താകാതെ 102 റണ്‍സ്) സമി അസ്ലമും (87 റണ്‍സ്) ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടൂകെട്ട് പാക്കിസ്ഥാന്‍റെ പ്രതിക്ഷകള്‍ക്കു പുതുജീവനേകി. എന്നാല്‍ ടീം സ്‌കോര്‍ 181-ല്‍ എത്തിയതോടെ പാക്കിസ്ഥാന് സമി അസ്ലമിന്‍റെ വിക്കറ്റ് നഷഷ്ടമായി. തുടര്‍ന്നെത്തിയ ബാറ്റ്സ്മാന്മാര്‍ കാര്യമായ സംഭാവന നല്‍കാതെ പുറത്തായതാണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്. ഇന്ത്യയ്ക്കു വേണ്ടി കുല്‍ദീപ് യാദവ് മൂന്നു വിക്കറ്റും ചാമ മിലിന്ത്, ദീപക് ഹൂഡ, ആമിര്‍ ഗാനി എന്നിവവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.









No comments:

Post a Comment

gallery

Gallery