ജയറാമിനെ നായകനാക്കി അക്കു അക്ബര്‍ സംവിധാനം ചെയ്‌യുന്ന ഉല്‍സാഹകമ്മിറ്റിയില്‍ ഇഷാ തല്‍വാര്‍ നായികയാകുന്നു. മമ്മൂട്ടി നായകനായെത്തുന്ന ബാല്യകാലസഖിയ്ക്കു ശേഷം ഇഷ നായികയാകുന്ന ചിത്രം കൂടിയാണിത്.
അരുണ്‍ ഘോഷിന്‍റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത് ഷൈജു അന്തിക്കാട് ആണ്. സംഗീതം ബിജിപാല്‍.
ഷീല, കലാഭവന്‍ ഷാജോണ്‍, ബാബുരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മനസ്സിനക്കരെ എന്ന ചിത്രത്തിന് ശേഷം ഷീലയും ജയറാമും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. വെറുതെ ഒരു ഭാര്യ, ഭാര്യ അത്ര പോര എന്നീ ചിത്രങ്ങള്‍ക്കു ശേഷം അക്കു അക്ബറും ജയറാമും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ഉല്‍സാഹ കമ്മിറ്റി.
No comments:
Post a Comment