ദൃശ്യം സിനിമ മെഗാഹിറ്റായി. സിനിമയിലെ രാജാക്കാട് സൂപ്പര്‍ഹിറ്റായി. ഇതോടെ രാജാക്കാട്ടെ യഥാര്‍ഥ പൊലീസ് സ്‌റ്റേഷനും താരമായി. സിനിമയിലെ പൊലീസ് സ്‌റ്റേഷന്‍ കേരളമാകെ പ്രശസ്തമായപ്പോള്‍ ഉള്ളറിഞ്ഞു സന്തോഷിക്കുകയാണ് ഒാരോ രാജാക്കാട്ടുകാരനും. ദൃശ്യം സിനിമാക്കഥയില്‍ പ്രധാന സ്ഥാനമാണു രാജാക്കാട് പൊലീസ് സ്‌റ്റേഷനുള്ളത്.
ഒരു മലയാള സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ മുഖ്യ കഥാപാത്രമായി തിളങ്ങിയ ഏക പൊലീസ് സ്‌റ്റേഷനാവും രാജാക്കാട്ടേത്. രണ്ടു കടകള്‍ മാത്രമുണ്ടായിരുന്ന കൈപ്പക്കവലയില്‍ സെറ്റിട്ടാണു രാജാക്കാട് പൊലീസ് സ്‌റ്റേഷന്‍ ചിത്രീകരിച്ചത്.
എന്നാല്‍, സിനിമയില്‍ കാണുന്നതു പോലെ ഇടിവീരന്മാരായ പൊലീസുകാരല്ല, രാജാക്കാട് സ്‌റ്റേഷനിലുള്ളത്. മനോഹരമായ പൂന്തോട്ടവും പൂന്തോട്ടത്തിനും സ്‌റ്റേഷനും സദാ കാവല്‍ നില്‍ക്കുന്ന ചിക്കു എന്ന നായയുമുള്ളതുകൊണ്ടു മുന്പും വാര്‍ത്തകളിലിടം നേടിയിട്ടുണ്ട് ഈ പൊലീസ് സ്‌റ്റേഷന്‍.
No comments:
Post a Comment