ദൃശ്യം കഴിഞ്ഞു,ഇനി ഒന്നുകൂടെ പൃഥ്വിക്കൊപ്പം ജിത്തു
2013നെ ദൃശ്യവിരുന്ന് സമ്മാനിച്ച് ജിത്തു ജോസഫും മോഹന്‍ലാലും യാത്രയാക്കി. കഴിഞ്ഞു പോയ വര്‍ഷം ചെയ്ത രണ്ട് ചിത്രങ്ങളും വിജയ്പ്പിച്ച സംവിധായകനാണ് ജിത്തു ജോസഫ്. പുതിയ വര്‍ഷവും രണ്ട് ചിത്രങ്ങള്‍ തന്നെയാണ് ജിത്തു പ്ലാന്‍ചെയ്യുന്നത്. അതിലെ ഒരു ചിത്രത്തിലെ നായകന്‍ 2013ല്‍ തനിക്ക് മികച്ച വിജയങ്ങളിലൊന്ന് സമ്മാനിച്ച പൃഥ്വിരാജിനൊപ്പമായിരിക്കുമെന്ന് ജിത്തു അറിയിച്ചു കഴിഞ്ഞു.
മെമ്മറീസ് വിജയ്ച്ചപ്പോള്‍ തന്നെ ജിത്തു ജോസഫും പൃഥ്വിരാജും വീണ്ടും മറ്റൊരു ചിത്രത്തിന് വേണ്ടി കൈകോര്‍ക്കുന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അന്ന് അതിന് സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല. അതിന് ശേഷം ജിത്തു ഒരുക്കിയത് മോഹന്‍ലാലിനെ നായകനാക്കിയ ദൃശ്യമാണ്. എന്തായാലും ദൃശ്യത്തിന് ശേഷം പൃഥ്വിയ്‌ക്കൊപ്പം കൈകോര്‍ക്കും. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ജിത്തു ഇക്കാര്യം അറിയിച്ചത്.
ആദ്യത്തെ ചത്രം പൃഥ്വിരാജിനെ വച്ച് ചെയ്യും. എന്നാല്‍ മറ്റൊരു ചിത്രംകൂടെ 2014ലേക്ക് ജിത്തു പ്ലാന്‍ ചെയ്യുന്നുണ്ട്. അതിലെ നായകനെയോ മറ്റ് കാര്യങ്ങളെയോ കുറിച്ചോ പറയാന്‍ ജിത്തു ജോസഫ് തയ്യാറായിട്ടില്ല. ദൃശ്യത്തിലൂടെ കൂടുതല്‍ ഉത്തരവാദിത്വ ബോധമുണ്ടായെന്ന് സംവിധായകന്‍ പറയുന്നു. സ്വാഭാവികമായും തന്റെ അടുത്ത ചിത്രത്തിലും പ്രേക്ഷകര്‍ പ്രതീക്ഷ വയ്ക്കും. അതുകൂടെ കണക്കിലെടുത്താണ് പുതിയ ചിത്രം.
സാം അലക്‌സ് എന്ന പൊലീസ് ഓഫീസറുടെ കഥ പറഞ്ഞ ചിത്രമാണ് മെമ്മറീസ്. പൃഥ്വിരാജിന്റെ നായികയായി ചിത്രത്തിലെത്തിയത് മേഘ്‌ന രാജാണ്. റംസാന് റിലീസ് ചെയ്ത ചിത്രം ഓണം കഴിഞ്ഞും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടര്‍ന്നു. മോഹന്‍ലാലിനെ നായകനാക്കി ചെയ്ത ദൃശ്യവും ഇപ്പോഴും തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ക്രിസമസിനാണ് ചിത്രം തിയേറ്ററിലെത്തിയത്.
No comments:
Post a Comment