തമിഴ് യുവസംഗീത സംവിധായകന്‍ അനിരുദ്ധിനെതിരെ സംവിധായകന്‍ ബാലാജി മോഹന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി നല്‍കി. ബാലാജി മോഹന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘വായ് മൂടി പേസവും എന്ന ചിത്രത്തിന് സംഗീതം നല്‍കാന്‍ ആദ്യം തീരുമാനിച്ചിരുന്നത് അനിരുദ്ധിനെയാണ്. ഇതിനെത്തുടര്‍ന്ന് അനിരുദ്ധ് അഡ്വാന്‍സ് തുക കൈപറ്റുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് ചിത്രത്തില്‍ നിന്നും പിന്മാറിയ അനിരുദ്ധ് അഡ്വാന്‍സ് തുക തിരികെ നല്‍കിയില്ല. ഇതു തിരികെ നല്‍കണമെന്നാവശ്യപ്പെട്ടാണ് സംവിധായകന്‍ ബാലാജി പരാതി നല്‍കിയിരിക്കുന്നത്.
കാതല്‍ സൊതപ്പുവതെപ്പടി എന്ന ചിത്രത്തിനു ശേഷമുള്ള ബാലാജിയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് വായ് മൂടി പേസവും. മലയാളി താരം ദുല്‍ഖര്‍ സല്‍മാനും നസ്റിയ നാസിമുമാണ് ചിത്രത്തിലെ നായികാനായകന്മാര്‍. ഷോണ്‍ രാഘവേന്ദ്ര എന്ന പുതുമുഖ സംഗീതസംവിധായകനാണ് ചിത്രത്തില്‍ അനിരുദ്ധിനു പകരം ഈണം നല്‍കുന്നത്.
No comments:
Post a Comment