നടന്‍ ജയറാമിന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ അഭിനന്ദനങ്ങള്‍. ഇത് കേട്ടും ആരും കരുതേണ്ട ജയറാം ഇടത്തോട്ട് തിരിയുകയാണെന്ന്. സംഭവം ജയറാമിന്റെ പുതിയ ചിത്രം കണ്ടിട്ടാണ് വിഎസ് അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചത്.
തിരുവനന്തപുരം പത്മനാഭ സ്വാമി തിയേറ്ററില്‍ വച്ച് ചിത്രത്തിന്റെ പ്രിവ്യു കണ്ടതിന് ശേഷമാണ് വിഎസ് ജയറാമിനെ വിളിച്ചത്. ചിത്രം വളരെ നന്നായെന്നും ആ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യന്‍ ജയറാം തന്നെയാണെന്ന് വിഎസ് പറഞ്ഞെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ജയറാം തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയും അറിയിച്ചിട്ടുണ്ട്.
ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു ചെണ്ടക്കാരന്റെ വേഷത്തിലാണ് ജയറാം എത്തുന്നത്. ചെണ്ട കലാകാരനായ ഉണ്ണികൃഷ്ണ മാരാരും മോഹിനിയാട്ടം നര്‍ത്തകി നളിനിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് സ്വപാനം. ഉള്ളില്‍ മുളയ്ക്കുന്ന അസൂയ കലാകാരനെ ഒന്നുമല്ലാതാക്കുന്നതാണ് സ്വപാനത്തിന്റെ ഇതിവൃത്തം.
പ്രമുഖ ഒഡീസി നര്‍ത്തകി കാദംബരിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിനീത്, സിദ്ദിഖ്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്. ചിത്രത്തില്‍ ജയറാം പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചതത്രെ.
No comments:
Post a Comment