ഓക്ക്ലന്‍ഡ്• ഇന്ത്യ-ന്യൂസീലന്‍ഡ് മൂന്നാം ഏകദിന മല്‍സരത്തിന് നാടകീയ സമനില. ജയിക്കാന്‍ അവസാന ഓവറില്‍ 18 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 17 റണ്‍സ് നേടി മല്‍സരം സമനിലയിലാക്കുകയായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ 45 പന്തില്‍ 66 റണ്‍സുമായി പുറത്താകാതെ നിന്നു.
സ്‌കോര്‍: ന്യൂസീലന്‍ഡ് 50 ഓവറില്‍ 314. ഇന്ത്യ ഒന്‍പതിന് 314.
ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാര്‍ട്ടിന്‍ ഗുപ്റ്റില്ലിന്‍റെ സെഞ്ചുറിയും കേന്‍ വില്ല്യംസണിന്‍റെ 65 റണ്‍സ് പ്രകടനവുമാണ് കിവീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഗുപ്റ്റില്‍ 129 പന്തില്‍ നിന്ന് 111 റണ്‍സ് നേടി. ആദ്യ ഇരുപത് ഓവറുകളിലെ മികച്ച റണ്‍റേറ്റും കിവീസിനെ സഹായിച്ചു. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണുവെങ്കിലും റണ്‍റേറ്റ് താഴ്ന്നില്ല. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജയും, മുഹമ്മദ് ഷാമിയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
315 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ ആറിന് 184 എന്ന നിലയിലായിരുന്നു. ക്യാപ്റ്റന്‍ ധാേണിയും(50), അശ്വിന്‍(65) എന്നിവര്‍ ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ ജയത്തിന്‍റെ വക്കിലെത്തിച്ചത്. എന്നാല്‍ അശ്വിന്‍ പുറത്തായതോടെ ഇന്ത്യ തോല്‍ക്കുമെന്ന സ്ഥിതിയായി. പക്ഷെ അവസാന ഓവറുകളില്‍ ജഡേജ തകര്‍ത്തടിച്ചതോടെ ഇന്ത്യ ജയപ്രതീക്ഷ കണ്ടെങ്കിലും അവസാന പന്തില്‍ ജയിക്കാനാവശ്യമായ രണ്ടു റണ്‍സ് നേടാനായില്ല.
ആദ്യ രണ്ടു മല്‍സരങ്ങളും ജയിച്ച ന്യൂസീലന്‍ഡ് അഞ്ചു മല്‍സരങ്ങളുടെ പരന്പരയില്‍ മുന്നിലാണ്.
No comments:
Post a Comment