ദുല്‍ഖറിന്റെ വായ്മൂടി പേസും പ്രണയദിനത്തില്‍
മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ തമിഴകത്തെ അരങ്ങേറ്റചിത്രമാണ് വായ്മൂടി പേസും. പ്രമുഖ സംവിധായകനായ ബാലാജി മോഹന്‍ ഒരുക്കുന്ന ചിത്രത്തില്‍ നസ്രിയ നസീമാണ് ദുല്‍ഖറിന് നായികയായി എത്തുന്നത്.
ചിത്രം ഫെബ്രുവരി 14ന് പ്രണയദിനത്തില്‍ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രത്തില്‍ മുന്‍കാലതാരം മധുബാലയും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഏറെക്കാലത്തിന് ശേഷം മധുബാല തെന്നിന്ത്യയിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രംകൂടിയാണിത്. ഇരുവര്‍ എന്ന ചിത്രമാണ് മധുബാല അവസാനമായി അഭിനയിച്ച തമിഴ് ചിത്രം.
സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ദുല്‍ഖര്‍ സല്‍മാന്‍ മമ്മൂട്ടിയുടെ മകന്‍ എന്ന വിലാസവുമായിട്ടാണ് എത്തിയത്. എന്നാല്‍ ഏതാനും ചില ചിത്രങ്ങള്‍കൊണ്ടുതന്നെ സ്വന്തമായൊരു സ്ഥാനം മലയാളത്തിലെ താരനിരയില്‍ നേടിയെടുക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞു. സെക്കന്റ് ഷോ പോലെതന്നെ ഉസ്താദ് ഹോട്ടല്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി തുടങ്ങിയ ചിത്രങ്ങളെല്ലാം ദുല്‍ഖറിന്റെ സ്വന്തം താരപദവി ഉറപ്പിക്കാന്‍ സഹായിച്ച ചിത്രങ്ങളാണ്.
പൊതുവേ മലയാളത്തില്‍ നായകന്‍മാര്‍ കിരയര്‍ തുടങ്ങി പെട്ടെന്നുതന്നെ അന്യഭാഷകളില്‍ അഭിനയിക്കുന്ന പതിവ് കുറവാണ്. എന്നാല്‍ പൃഥ്വിരാജിനെപ്പോലെ ദുല്‍ഖറും ഊ പതിവ് തെറ്റിയ്ക്കുകയാണ്. ചിത്രത്തിലെ നായിക നസ്രിയയാണെങ്കില്‍ തമിഴികത്തിനും പരിചിതമായിക്കഴിഞ്ഞ മുഖമാണ്. രാജാ റാണി, നെയ്യാണ്ടി തുടങ്ങിയ തമിഴ് ചിത്രങ്ങളിലെല്ലാം അഭിനയിച്ചുകഴിഞ്ഞ നസ്രിയയ്ക്ക് തമിഴ്‌നാട്ടിലും വലിയ ആരാധകവൃന്ദമുണ്ട്.
No comments:
Post a Comment