അപ്പുണ്ണി മുതല്‍ സ്നേഹവീട് വരെ മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിച്ചപ്പൊഴൊക്കെ നല്ല സിനിമകള്‍ മാത്രമാണ് മലയാളിക്ക് ലഭിച്ചിട്ടുള്ളത്. വീണ്ടും ആ ഹിറ്റ് കൂട്ടുകെട്ടിന്റെ നിരയിലേക്ക് ഒരു ചിത്രം കൂടിവരുന്നു. ഒരു ഇന്ത്യന്‍ പ്രണയകഥക്ക് ശേഷം സത്യന്‍ ഒരുക്കുന്ന ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും തന്റെ പ്രിയ നടനൊപ്പമാണ് അടുത്ത ചിത്രമെന്ന് സത്യന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ തിരക്കഥയും സത്യന്‍ തന്നെയായിരിക്കും. ആശിര്‍വ്വാദ് സിനിമാസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പതിവ് പോലെ സിനിമയുടെ പേരും വൈകിയായിരിക്കും പ്രഖ്യാപിക്കുക. സത്യന്‍-ലാല്‍ ടീമിലെ ഒടുവിലത്തെ ചിത്രമായ സ്നേഹവീടിന്റെ പേരിട്ടത് മോഹന്‍ലാലായിരുന്നു. ഷീലയും ലാലും അമ്മയും മകനുമായി വേഷമിട്ട ചിത്രം മോശമല്ലാത്ത വിജയം നേടിയിരുന്നു.
ഫഹദ് ഫാസിലും അമല പോളും നായികാനായകന്‍മാരായി അഭിനയിച്ച ഒരു ഇന്ത്യന്‍ പ്രണയകഥ ഇപ്പോള്‍ തിയറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. താരങ്ങളും അണിയറപ്രവര്‍ത്തകരുമടക്കം സത്യന്റെ സ്ഥിരം ആളുകളെ ഒഴിവാക്കിയാണ് പ്രണയകഥ ഒരുക്കിയിട്ടുള്ളത്. പുതിയ തീരങ്ങളുടെ പരാജയത്തിന് ശേഷം പുറത്തിറങ്ങിയ ഇന്ത്യന്‍ പ്രണയകഥ ഭേദപ്പെട്ട സിനിമ എന്ന അഭിപ്രായം നേടിക്കഴിഞ്ഞു.
No comments:
Post a Comment