നടി ശ്രുതി ഹസനെ അപ്പന്റിസൈറ്റിസിനെത്തുടര്‍ന്ന് ശത്രക്രിയയ്ക്കു വിധേയയാക്കി. വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ശ്രുതിയെ ഹൈദരാബാതിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനുവരി 5ന് ഞായറാഴ്ച വളരെവൈകിയാണ് ശ്രുതിയ്ക്ക് വേദനഅനുഭവപ്പെട്ടത്.
ചെന്നൈയില്‍ പിതാവ് കമല്‍ ഹസനൊപ്പം പുതുവര്‍ഷപ്പിറവി ആഘോഷിച്ചശേഷം ജനുവരി അഞ്ചിന് ഞായറാഴ്ച അതിരാവിലെ താരം ഹൈദരാബാദിലെ ലൊക്കേഷനിലേയ്ക്ക് എത്തുകയായിരുന്നു. കാലത്ത് മുതല്‍ വൈകുന്നേരംവരെ നീണ്ട ഷൂട്ടിങിന് ശേഷം നടന്ന പ്രസ് കോണ്‍ഫറന്‍സിനിടെ എട്ടുമണിയോടെയാണ് ശ്രുതിയ്ക്ക് ശക്തമായ വയറുവേദന അനുഭവപ്പെട്ടത്. ഉടന്‍തന്നെ കോണ്‍ഫറന്‍സ് നടക്കുന്നസ്ഥലത്തുനിന്നും താരത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആശുപത്രിയില്‍ എത്തിയഉടന്‍തന്നെ പ്രശ്‌നം അപ്പന്റിസൈറ്റിസ് ആണെന്ന് തരിച്ചറിഞ്ഞ് ഡോക്ടര്‍മാര്‍ താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു.
ഇപ്പോള്‍ ശ്രുതിയുടെ നില തൃപ്തികരമാണെന്നും പത്തുദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും താരവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അല്ലു അര്‍ജുന്‍ നായകനാകുന്ന റൈസ് ഗുരം എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായിട്ടാണ് ശ്രുതി ചെന്നൈയില്‍ നിന്നും ഹൈദരാബാദില്‍ എത്തിയത്. ഷൂട്ടിങ്ങ് കഴിഞ്ഞശേഷം രാംചരണ്‍ നായകനായ യേവദു എന്ന ചിത്രത്തിന്റെ പ്രോമഷണല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
No comments:
Post a Comment