സൂര്യടിവിയുടെ സംഗീതചാനലായ കിരണില്‍ അവതാരകയായി എത്തി പിന്നീട് സീരിയലിലേയ്ക്കും സിനിമയിലേയ്ക്കും ചുവടുമാറ്റം നടത്തിയ നടി അര്‍ച്ചന വിവാഹിതയാകുന്നു. ബാംഗ്ലൂരില്‍ മാര്‍ക്കറ്റിങ് രംഗത്ത് ജോലിചെയ്യുന്ന മനോജ് ആണ് അര്‍ച്ചനയുടെ വരന്‍. ഫെബ്രുവരി 22നാണ് ഇവരുടെ വിവാഹം.
ഒന്‍പത് വര്‍ഷംനീണ്ട പ്രണയത്തിനൊടുവിലാണ് അര്‍ച്ചനയുടെ വിവാഹം. തികച്ചും ഉത്തരേന്ത്യന്‍ ചടങ്ങുകളുമായി ദില്ലിയിലാണ് വിവാഹം നടക്കുക. പിന്നീട് മാര്‍ച്ച് 1ന് കേരളത്തില്‍ വിരുന്ന് സല്‍ക്കാരം നടത്തും.
കിരണ്‍ ടീവിയില്‍ അവതാരകന്‍ നാഷിനൊപ്പം കൊഞ്ചിക്കൊഞ്ചി മലയാളം പറഞ്ഞുകൊണ്ടാണ് അര്‍ച്ചന അവതാരകയായി എത്തിയത്. അധികം വൈകാതെ മാനസപുത്രി എന്ന സീരിയലില്‍ ഗ്ലോറിയെന്ന വില്ലത്തി കഥാപാത്രമായി എത്തിയ അര്‍ച്ചന ആദ്യ സീരിയലിലെ അഭിനയത്തിന് ഏറെ പ്രശംസകള്‍ നേടി. സീരിയലിലെ നായികയേക്കാളും ശ്രദ്ധിക്കപ്പെട്ടത് ഗ്ലോറിയുടെ വില്ലത്തരങ്ങളായിരുന്നു.
പിന്നീട് സീമയും കുമരകം രഘുനാഥും പ്രധാന കഥാപാത്രങ്ങളായി എത്തിയ അമ്മക്കിളിയെന്ന സീരിയലില്‍ നായികാതുല്യമായ കഥാപാത്രത്തെയാണ് അര്‍ച്ചന അവതരിപ്പിച്ചത്. സിനിമയില്‍ തിളങ്ങാന്‍ ശ്രമിച്ചെങ്കിലും അര്‍ച്ചനയെ ഭാഗ്യം തുണച്ചില്ല. അടുത്തകാലത്ത് ദിലീപ് നായകനായ കാര്യസ്ഥന്‍ എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്ത് അര്‍ച്ചന പ്രത്യക്ഷപ്പെട്ടിരുന്നു.
തിരുവനന്തപുരത്ത് സ്വന്തമായി ഫാഷന്‍ ബൊട്ടീക്ക് നടത്തുന്ന താരം തമിഴിലും പല സീരിയലുകളും ചെയ്യുന്നുണ്ട്.
No comments:
Post a Comment