മഞ്ജു വാര്യര്‍-ദിലീപ് ബന്ധത്തിലുള്ളസ്വരചേര്‍ച്ചകളെ കോര്‍ത്തിണക്കിയുള്ള ഗോസിപ്പുകള്‍ നിരവധിയാണ്. ഇതാ ഈ ബന്ധത്തില്‍ പുതിയൊരു വിവാദം കൂടി. നടി മഞ്ജു വാര്യര്‍ സ്വന്തം പേരില്‍ നിന്നും ഭര്‍ത്താവായ ദിലീപിന്‍റെ പേര് ഒഴിവാക്കുന്നു. മഞ്ജു ഗോപാലകൃഷ്ണന്‍ എന്ന പേരു മാറ്റി മഞ്ജു വാര്യര്‍ എന്ന പേരു തന്നെ ആക്കാനാണ് തീരുമാനം.
പാസ്‌പോര്‍ട്ടിലെ പേരും വിലാസവും തിരുത്തുന്നതിനുള്ള നടപടി തുടങ്ങി. ഇതിനായി നടി പേരും വിലാസവും മാറ്റുന്നതിനുള്ള പത്രപരസ്യവും നല്‍കിയിട്ടുണ്ട്.
നടന്‍ ദിലീപിന്‍റെ യഥാര്‍ത്ഥ പേരാണ് ഗോപാലകൃഷ്ണന്‍. പേരു കൂടാതെ വീട്ടുവിലാസവും മാറ്റാനാണ് മഞ്ജുവിന്‍റെ തീരുമാനം. തൃശൂരിലെ സ്വന്തം ഭവനമായ പുള്ളിലെ വസതിയായിരിക്കും പുതിയ വിലാസം. നേരത്തെ ദിലീപിന്‍റെ വസതിയായിരുന്നു വിലാസത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
പതിനാലു വര്‍ഷത്തിനുശേഷം മലയാള സിനിമയിലേക്കു മടങ്ങിവരുന്ന മഞ്ജുവിനെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മാത്രമല്ല വന്‍കിട കന്പനികളുടെ പരസ്യത്തിലും മഞ്ജു മോഡലായി എത്തി. പരസ്യരംഗത്ത് മഞ്ജുവിന്‍റെ പ്രതിഫലം ഒരു കോടിയിലേയ്ക്കുകയര്‍ന്നതായും വാര്‍ത്തകള്‍ വന്നു.
ഇതിന് മുന്‍പ് തന്നെ ഗോസിപ്പുകോളങ്ങളില്‍ ചര്‍ച്ചയാണ് ദിലീപ്-മഞ്ജു ദാന്പത്യ പ്രശ്നം. എന്നാല്‍ ഇങ്ങനെയൊരു വാര്‍ത്ത കൂടി വന്നതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നുള്ള അഭ്യൂഹങ്ങള്‍ കൂടിയിരിക്കുകയാണ്.
No comments:
Post a Comment