മരണത്തോട് മല്ലിട്ട് ഷൂമാക്കര്‍
പാരിസ്:ലോകത്തിലെ ഏറ്റവും വേഗം ആര്‍ക്കെന്ന് ചോദിച്ചാല്‍ ഒരു കാലത്ത് ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ...മൈക്കല്‍ ഷൂമാക്കര്‍. ഏഴ് തവണ ഫോര്‍മുല വണ്‍ ചാമ്പ്യനായ അതിമാനുഷിക വേഗക്കാരന്‍...
സ്‌കീയിങ്ങിനിടെ വീണ് പരിക്കേറ്റ ഷൂമാക്കറുടെ നില ഇപ്പോള്‍ അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വേഗത്തിന്റെ പ്രിയതാരം ഇപ്പോഴും മരണവുമായി മല്ലിട്ടുകൊണ്ടിരിക്കുകയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
44 കാരനായ ഷൂമാക്കര്‍ക്ക് 2013 ഡിസംബര്‍ 29 ന് ഞായറാഴ്ചയാണ് അപകടം പറ്റിയത്. ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വ്വത നിരക്കടുത്തുള്ള റിസോര്‍ട്ടില്‍ സ്‌കീയിങ് നടത്തവേയാണ് അപകടം .തലക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്.
എന്ത് സംഭവിക്കും എന്ന് പറയാനാകാത്ത സ്ഥിതിയാണുള്ളതെന്നാണ് ഷൂമാക്കറിനെ ചികിത്സിക്കുന്ന ഗ്രനോബള്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ഷൂമാക്കറുടെ കുടംബാംഗങ്ങളെല്ലാം തന്നെ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.കോമ സ്‌റ്റേജിലാണ് ഇപ്പോള്‍ ഷൂമാക്കര്‍ ഉള്ളത്. അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ ഡോക്ടര്‍മാരുടെ സംഘം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കാത്തിരിക്കുകയല്ലാതെ മറ്റൊരു നിവൃത്തിയും ഇല്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ജര്‍മന്‍കാരനായ ഷൂമാക്കര്‍ ഫോര്‍മുല വണ്‍ ചരിത്രത്തിന്റെ ഭാഗമാണ്. ഏറ്റവും അധികം വിജയം കൊയ്തിട്ടുള്ളതും ഷൂമാക്കര്‍ തന്നെ. ഫെരാരിയിലും ബെന്നട്ടണിലും ആയിരുന്നു ഷൂമാക്കറുടെ വിജയങ്ങള്‍. 2006 മുതല്‍ മത്സരങ്ങളില്‍ നിന്ന് വിട്ട് നിന്നിരുന്ന ഷൂമാക്കര്‍ 2012 ല്‍ മേഴ്‌സിഡസ് ബെന്‍സുമായി വീണ്ടും ഫോര്‍മുല വണിന്റെ ട്രാക്കില്‍ എത്തിയിരുന്നു.
No comments:
Post a Comment