കമല്‍ഹാസന്‍റെ മകള്‍ എന്ന വലിയ ഇമേജ് ശ്രുതിഹാസന്‍ എന്ന നായികയ്ക്ക് തുടക്കത്തില്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട്. എന്നാല്‍ ആ ഇമേജ് നില്‍നില്‍ക്കെ തന്നെ സ്വന്തമായ വിലാസമുണ്ടാക്കി ശ്രുതി. തമിഴിലും ഹിന്ദിയിലും തെലുങ്കിലുമൊക്കെ മികച്ച സിനിമകളുടെ ഭാഗമായി. നല്ല പാട്ടുകള്‍ പാടി, സംഗീതം ചെയ്തു.
കമലഹാസന് മലയാളം ഏറെ പ്രിയപ്പെട്ട നാടാണ്. മകള്‍ക്കും അങ്ങനെയാകുമോ? നാല്‍പ്പതിലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് കമല്‍. ഒരു ചിത്രത്തിലെങ്കിലും മകള്‍ അഭിനയിക്കുമോ?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. അതെ, ശ്രുതിഹാസനെ ഒരു മലയാള സിനിമയുടെ ഭാഗമാക്കാനുള്ള അണിയറനീക്കങ്ങള്‍ പുരോഗമിക്കുന്നതായി വിവരം.
No comments:
Post a Comment