നവാഗതരുടെ കൈപിടിച്ച് പൃഥ്വിരാജ്
നവാഗതരുടെ കൈപിടിച്ച് 2014ല്‍ പൃഥ്വിരാജിന്‍റെ തുടക്കം. നവാഗതനായ ശ്യാംധര്‍ സംവിധാനം ചെയ്‌യുന്ന സെവന്‍ത് ഡൈ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അഖില്‍ പോള്‍ രചന നിര്‍വഹിക്കുന്ന ചിത്രം ഷിബു ജി സുശീലന്‍ നിര്‍മിക്കുന്നു.
പോയവര്‍ഷം വ്യത്യസ്തമായ മൂന്നു വിജയചിത്രങ്ങളിലൂടെ തിളങ്ങിയ പൃഥ്വിരാജ് പുതുവര്‍ഷത്തില്‍ പുതിയവര്‍ക്കൊപ്പം ചുവടുവയ്ക്കുന്നു. സെവന്‍ത് ഡെ എന്ന ചിത്രത്തില്‍ പുതിയമുഖവുമായാണ് താരത്തിന്‍റെ വരവ്. നാല്‍പ്പതുപിന്നിട്ട ഡേവിഡ് എബ്രഹാം എന്ന പൊലീസ് ഓഫീസറായി. അണിയറയില്‍ അമരത്ത് പുതുമുഖങ്ങളാണ്. സംവിധായകന്‍ ശ്യാംധറിന്‍റെയും തിരക്കഥാകൃത്ത് അഖില്‍ പോളിന്‍റെയും ആദ്യചിത്രമാണ് സെവന്‍ത് ഡെ. 22 ഫീമെയില്‍ കോട്ടയം, മങ്കിപെന്‍ തുടങ്ങി നിരവധി ശ്രദ്ധയചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഷിബു ജി സുശീലന്‍ ഈ ചിത്രത്തിലൂടെ നിര്‍മാതാവാകുന്നു. ബാനര്‍ മൂവി ജങ്ഷന്‍.
സെവന്‍ത് ഡെയിലൂടെ നായിക ജനനി അയ്‌യര്‍ വീണ്ടും മലയാളത്തിലെത്തും. വിനയ് ഫോര്‍ട്ട്, ജോയ് മാത്യു, സുനില്‍ സുഖദ, അനുമോഹന്‍, പ്രവീണ്‍ പ്രേം, ടൊവീനോ തുടങ്ങിയവരാണ് മറ്റു പ്രധാനവേഷങ്ങളില്‍. ആറുദിവസം കൊണ്ട് ഭൂമിയെ സൃഷ്ടിച്ച ദൈവം വിശ്രമിച്ച ഏഴാംനാള്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. പോയവര്‍ഷം ഹാട്രിക് ഹിറ്റുണ്ടാക്കിയ സുജിത് വാസുദേവിന്‍റെ ദൃശ്യമികവിലാണ് സെവന്‍ത് ഡെ ഒരുങ്ങുന്നത്. ജോണ്‍കുട്ടി എഡിറ്റിങ്ങും ദീപക് ദേവ് സംഗീതവും നിര്‍വഹിക്കുന്നു. കൊച്ചി, ഊട്ടി, ഗോവ എന്നിവടങ്ങളിലാണ് ലൊക്കേഷന്‍.
No comments:
Post a Comment