പൃഥ്വിരാജിനെ നായകനാക്കി അനില്‍ സി മേനോന്‍ ഒരിക്കിയ ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവെയ്ക്കല്‍ തുടരുന്നു. ജനുവരി 31ന് റിലീസാകുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം ഇപ്പോള്‍ വീണ്ടും മാ്റ്റിയിരിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം ഫെബ്രുവരിയിലാണ് റിലീസ് ചെയ്യുക.
2013ലെ ഓണച്ചിത്രമായി ഒരുക്കിയ ലണ്ടന്‍ ബ്രിഡ്ജ് പലവട്ടമായി മാറ്റിവെച്ചുകൊണ്ടിരിക്കുകയാണ്. പൃഥ്വിരാജിന്റെ ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നത്തെത്തുടര്‍ന്ന് ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കഴിയാതെയാണ് ചിത്രത്തിന്റെ ആദ്യത്തെ റിലീസ് തീയതി മാറ്റിയത്. ഏറ്റവും ഒടുവിലിപ്പോള്‍ പ്രശ്‌നമായിരിക്കുന്നത് സെന്‍സര്‍ ചെയ്ത് കിട്ടാനുണ്ടായ കാലതാമസമാണ്.
പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ച ചിത്രം മലയാളത്തിലെ ചെലവേറിയ ചിത്രങ്ങളില്‍ ഒന്നാണ്. പൃഥ്വിരാജ് 2013ല്‍ ചെയ്ത എല്ലാ കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നതിനാല്‍ത്തന്നെ ചിത്രം തുടക്കംമുതല്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ലണ്ടന്‍ ബ്രിഡ്ജിന് നല്‍കിയ ഡേറ്റുകള്‍, കാവ്യ തലൈവന്‍ എന്ന തമിഴ് ഡ്രീം പ്രൊജക്ടിന് വേണ്ടി പൃഥ്വി മറിച്ചുനല്‍കിയതോടെയാണ് ലണ്ടന്‍ ബ്രഡ്ജിന്റെ കാര്യം ആദ്യം അവതാളത്തിലായത്. പിന്നീട് പൃഥ്വിതന്നെ സമയം കണ്ടെത്തിയ ചിത്രം പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നിട്ടും ചിത്രത്തിന് മുന്നിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ന്നിരുന്നില്ല.
'മാസ്‌റ്റേഴ്‌സ്' എന്ന സിനിമയുടെ തിരക്കഥാകൃത്ത് ജിനു ഏബ്രഹാമാണ് ലണ്ടന്‍ ബ്രിഡ്ജിനും തിരക്കഥ രചിച്ചിരിക്കുന്നത്. ആന്‍ഡ്രിയയും നന്ദിതയും നായികമാരാകുന്ന സിനിമ ഒരു ത്രികോണ പ്രണകഥയാണ്. പ്രതാപ് പോത്തന്‍, മുകേഷ്, ലെന, പ്രേംപ്രകാശ്, സുനില്‍ സുഗത തുടങ്ങിയവരും ലണ്ടന്‍ ബ്രിഡ്ജിന്റെ ഭാഗമാണ്.
No comments:
Post a Comment