Gallery

Gallery

Sunday, January 19, 2014

നേപ്പിയര്‍ ഏകദിനത്തില്‍ കിവീസിന് ജയം




നേപ്പിയര്‍ ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡിനു 24 റണ്‍സ് ജയം. ജയിക്കാന്‍ 294 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയ്ക്കു 48.3 ഓവറില്‍ ഓളൗട്ടായി. സെഞ്ചുറി നേടിയ വിരാട് കോഹ്ലിയും 40 റണ്‍സെടുത്ത ധാേണിയും വിജയത്തിനായി പൊരുതിയെങ്കിലും വാലറ്റക്കാര്‍ ചീട്ടുകൊട്ടാരം പോലെ നിലംപൊത്തി.


ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത അന്പത് ഒാവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സെടുത്തു. തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം മൂന്നാം വിക്കറ്റില്‍ കെയ്ന്‍ വില്യംസണും റോസ് ടെയ്ലറും നടത്തിയ ചെറുത്തുനല്‍പ്പാണ് ന്യൂസിലന്‍ഡിന് തുണയായത്.


കെയ്ന്‍ വില്യംസണ്‍ 71 ഉം റോസ് ടെയ്ലര്‍ 55 ഉം റണ്‍സെടുത്തു പുറത്തായി.അവസാന ഒാവറുകളില്‍ ആഞ്ഞടിച്ച കോറി ആന്‍ഡേഴ്സണും ബ്രണ്ടന്‍ മക്കല്ലവും ചേര്‍ന്നാണ് കിവീസ് സ്‌കോര്‍ 290ലെത്തി ച്ചത്.ആന്‍ഡേഴ്സണ്‍ 40 പന്തില്‍ നിന്നും 68 റണ്‍സുമായി പുറത്താവാതെ നിന്നു.ഇന്ത്യയ്ക്കായി മുഹമ്മദ് ഷാമി നാലും ജഡേജ, ഇശാന്ത് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി.









No comments:

Post a Comment

gallery

Gallery