\
പൃഥ്വി വീണ്ടും പൊലീസ് വേഷം പരീക്ഷിക്കുന്നു
2013 എന്ന വര്‍ഷം പൃഥ്വിരാജിന് രാശിയുടെ വര്‍ഷമായിരുന്നു. അഭിനയിച്ച മുംബൈ പൊലീസും മെമ്മറീസും കുറച്ചൊന്നുമല്ല പ്രേക്ഷക പ്രശംസ നേടിയത്. രണ്ടിലും ഒരു പൊലീസ് ഓഫീസറായാണ് പൃഥ്വി എത്തിയത്. എങ്കില്‍ പിന്നെ 2014ന്റെ തുടക്കവും ഒരു പൊലീസ് ഓഫീസറായി തന്നെയാകാം എന്ന് കരുതിക്കാണും. നവാഗതനായ ശ്യംധര്‍ സംവിധാനം ചെയ്യുന്ന സെവന്‍ത് ഡേ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വി വീണ്ടും പൊലീസായി എത്തുന്നത്.
നാല്‍പ്പത്തിരണ്ടുകാരനായ ഡേവിഡ് ഏബ്രഹാം ഐപിഎസ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. കേരള പൊലീസിന്റെ ക്രൈം ബ്രാഞ്ച് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് ഡേവിഡ് ഏബ്രഹാം. എങ്കിലും അടങ്ങിയിരിക്കാതെ, പൊലീസ് ക്രൈം റെക്കോര്‍ഡില്‍ രേഖപ്പെടുത്താത്ത ഒരു സംഭവത്തിനു പിന്നാലെ സത്യം തേടിയുള്ള ഡേവിഡിന്റെ ഏഴു ദിവസത്തെ യാത്രയാണ് സിനിമ.
മൂവി ജംഗ്ഷന്റെ ബാനറില്‍ ഷിബു ജി ശുശീലന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് ജനനി അയ്യരാണ്. അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, വിനയ് ഫോര്‍ട്ട്, പ്രവീണ്‍ പ്രേം, പ്രശാന്ത് നാരായണ്‍, ടിജി രവി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഖില്‍ പോളാണ് ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം എഴുതുന്നത്. ദീപക് ദേവ് സംഗീത നല്‍കുന്നു. വാഗണ്‍, ഊട്ടി, ഗോവ എന്നിവിടങ്ങളാണ് സെവന്‍ത് ഡേയുടെ പ്രധാന ലൊക്കേഷനുകള്‍

No comments:
Post a Comment